image

17 July 2026 10:48 AM IST

Automobile

ലോകത്തിന് വിസ്മയമാകും; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടി തുടങ്ങുന്നു, സവിശേഷതകൾ ഇങ്ങനെ

MyFin Desk

ലോകത്തിന് വിസ്മയമാകും; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടി തുടങ്ങുന്നു, സവിശേഷതകൾ ഇങ്ങനെ
X

Summary

ലോകത്തിൽ നിലവിൽ ഓടുന്ന ഹൈഡ്രജൻ ട്രെയിനുകളോട് കിടപിടിക്കും. ഒട്ടേറെ സവിശേഷതകളുമായി ഇന്ത്യയിലെ ആദ്യ ഹെഡ്രജൻ ട്രെയിൻ ഓടി തുടങ്ങും.


ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഇന്നു മുതൽ ഓടിതുടങ്ങുന്നു. ഹരിയാനയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ട്രെയിൻ 25,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഭാ​ഗം കൂടെയാണ്. ജിന്ദ്-സോണെപത് റൂട്ടിലാണ് സർവീസ്. ജിന്ദ് സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക.

വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ ബാച്ചുകൾ നിർമ്മിച്ച മേധ സെർവോ ഡ്രൈവ്‌സാണ് ഹൈഡ്രജൻ ട്രെയിൻസെറ്റ് സംയോജിപ്പിച്ചത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ട്രെയിനിന്റെ തീമും രൂപകൽപ്പനയും നി‍ർവഹിച്ചത്. റെയിൽവേ, റോഡ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായാണ് രാജ്യത്ത് 25,000 കോടി രൂപയുടെ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്.

ലോകമെമ്പാടും നിലവിൽ സർവീസ് നടത്തുന്ന മിക്ക ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളിലും രണ്ടോ മൂന്നോ കോച്ചുകൾ മാത്രമേയുള്ളൂ. ഹ്രസ്വ ദൂരത്തേക്കുള്ള പ്രാദേശിക റൂട്ടുകളിലാണ് ഇവ ഓടുന്നതും. ഇതിനു വിപരീതമായി, ഇന്ത്യൻ റെയിൽവേയുടെ പുതിയ ട്രെയിൻ ഏകദേശം 2,600 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന 10 കോച്ച് പാസഞ്ചർ ട്രെയിനായാണ് ക്രമീകരിച്ചിരിക്കുന്നത്. ഉയ‍ർന്ന സ്കേലബിളിറ്റിയിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ മികവ് തെളിയിക്കുന്നത് കൂടെയാകും.

പൂവണിയുന്നത് അശ്വിനി വൈഷ്ണവിൻ്റെ സ്വപ്നം

രണ്ട് ഹൈഡ്രജൻ ഡ്രൈവിംഗ് പവർ കാറുകളും എട്ട് ട്രെയിലർ കോച്ചുകളുമാണുള്ളത്. ഇന്ധന സെല്ലുകൾ, ലിഥിയം-ഇരുമ്പ് ഫോസ്ഫേറ്റ് ബാറ്ററികൾ, ഹൈഡ്രജൻ സ്റ്റോറേജ് സിലിണ്ടറുകൾ എന്നിവ ഓരോ കോച്ചിലും ഉണ്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. 89 കിലോമീറ്റർ ജിന്ദ്-സോനെപത് റൂട്ടിൽ 89 കിലോമീറ്ററിലാകും ആദ്യ ഘട്ടത്തിൽ സ‍ർവീസ്.

ഹരിയാനയിലെ പൈതൃക റൂട്ടുകളിൽ ട്രെയിൻ ഓടിക്കുമെന്നാണ് കരുതുന്നതെങ്കിലും, ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷൻ ജിന്ദിലാണ് സ്ഥിതി ചെയ്യുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സ്വപ്ന പദ്ധതിയാണിത്. സാങ്കേതികവിദ്യ ചെലവേറിയതാണെന്ന് വിമ‍ർശനമുണ്ടായിരുന്നെങ്കിലും അശ്വിനി വൈഷ്ണവാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്.