image

17 Feb 2026 7:25 PM IST

Automobile

Jawa 42 Ivory Launched: ജാവ 42 ഐവറി വിപണിയില്‍; ക്ലാസിക് ലുക്കില്‍ പുതിയ കളര്‍ വേരിയന്റ്

MyFin Desk

Jawa 42 Ivory Launched: ജാവ 42 ഐവറി വിപണിയില്‍; ക്ലാസിക് ലുക്കില്‍ പുതിയ കളര്‍ വേരിയന്റ്
X

Summary

1.85 ലക്ഷം രൂപയ്ക്ക് ജാവ 42 ഐവറി; നാല് വര്‍ഷത്തെ വാറന്റിയുമായി എത്തി


പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ Jawa Motorcycles പുതിയ ഐവറി കളര്‍ വേരിയന്റ് പുറത്തിറക്കി. ‘ജാവ 42 ഐവറി’ എന്ന പേരിലുള്ള പുതിയ മോഡലിന് 1.85 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ഫ്രണ്ട് ഫെന്‍ഡര്‍, ഹെഡ്ലാമ്പ് നാസെല്‍, ഇന്ധന ടാങ്ക്, സൈഡ് പാനലുകള്‍, റിയര്‍ ഫെന്‍ഡര്‍ എന്നിവ ഐവറി നിറത്തിലാണ്. ടാങ്കിലുടനീളം ബോള്‍ഡായി ‘Forty Two’ എന്ന എഴുത്തും സൈഡ് പാനലുകളില്‍ ‘42’ എന്ന നമ്പറും നല്‍കിയിട്ടുണ്ട്. ഇതുവഴി മറ്റ് കളര്‍ വേരിയന്റുകളില്‍ നിന്ന് ഈ മോഡല്‍ വ്യത്യസ്തമാകുന്നു. എന്‍ജിനും മറ്റ് ഭാഗങ്ങളും ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്.

മെക്കാനിക്കല്‍ സവിശേഷതകളില്‍ മാറ്റമില്ല. 294.7 സിസി ലിക്വിഡ്-കൂള്‍ഡ് എന്‍ജിന്‍ 27 bhp കരുത്തും 26.84 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. ആറു സ്പീഡ് ഗിയര്‍ബോക്‌സും അസിസ്റ്റ്-സ്ലിപ്പര്‍ ക്ലച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെലിസ്‌കോപ്പിക് ഫോര്‍ക്കും ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും സസ്‌പെന്‍ഷനായി ലഭിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ അലോയ് വീലുകളും, വയര്‍-സ്പോക്ക് റിം ഓപ്ഷനും ലഭ്യമാണ്.

ജാവ യെസ്ഡി ഓണര്‍ഷിപ്പ് അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ലഭിക്കും. അധിക തുക നല്‍കി ആറ് വര്‍ഷം വരെ വാറന്റി നീട്ടാം. കൂടാതെ എട്ട് വര്‍ഷം വരെ റോഡ്സൈഡ് അസിസ്റ്റന്‍സും അഞ്ച് വര്‍ഷം വരെ എഎംസി ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.