image

16 Jan 2026 11:24 AM IST

Automobile

jetour-t2-india: ജെടൂർ ടി2 ഇന്ത്യൻ വിപണിയിലേയ്ക്ക് : ഈ വർഷം ആദ്യ മോ‍‍ഡൽ

MyFin Desk

jetour-t2-india: ജെടൂർ ടി2 ഇന്ത്യൻ വിപണിയിലേയ്ക്ക് : ഈ വർഷം ആദ്യ മോ‍‍ഡൽ
X

Summary

ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്ത് പുറത്തിറക്കുന്ന പുതിയ മോഡല്‍ ജെഎസ്ഡബ്ല്യു ബാഡ്‌ജോടെ


ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷത്തെ ആദ്യ മോഡല്‍ പുറത്തിറക്കാനൊരുങ്ങുന്നു. ചൈനീസ് കാര്‍ കമ്പനിയായ ചെറിയുമായി സഹകരിച്ച് ഇന്ത്യയില്‍ ഓഫ് റോഡ് മോഡലായ ജെടൂര്‍ ടി2 പുറത്തിറക്കാനാണ് ശ്രമം. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്ത് പുറത്തിറക്കുന്ന പുതിയ മോഡല്‍ ജെഎസ്ഡബ്ല്യു ബാഡ്‌ജോടെയായിരിക്കും എത്തുകയെന്ന പ്രത്യേകതയും ഉണ്ട്.

പരമ്പരാഗത ബോക്‌സി ഡിസൈനിലെത്തുന്ന മോഡലാണ് ടി2. രൂപകല്‍പനയില്‍ ഡിഫന്‍ഡറിനോടാണ് സാമ്യത. ഡിഫന്‍ഡറിലേതു പോലെ ലാഡര്‍ ഫ്രെയിമിലല്ല മോണോകോക്കിലാണ് ടി2വും നിര്‍മിച്ചിരിക്കുന്നത്. 4.7 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമുള്ള വലിയ എസ്‌യുവിയാണിത്. വലിപ്പത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരിയുമായാണ് സാമ്യത. എന്നാല്‍ ടി2 വരുന്നത് 5 സീറ്ററായിട്ടാണെന്നു മാത്രം.

ഇന്ത്യയില്‍ ടി2വിന് എത്രയാണ് വില നിശ്ചച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. യുഎഇയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് 5 സീറ്റ് T2-i-DMന് ഏകദേശം 35 ലക്ഷം രൂപയോളം വില വരും.ചൈനീസ് കാര്‍ നിര്‍മാതാക്കളായ ചെറി അവരുടെ കീഴില്‍ ജെടൂര്‍ എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നത് 2018ലാണ്.

പ്രധാനമായും എസ്‌യുവികളാണ് പുറത്തിറക്കുന്നത്. ചെറിയുടെ ഹാച്ച്ബാക്കുകളും ജെടൂര്‍ റീബാഡ്ജ് ചെയ്ത് ഇറക്കുന്നുണ്ട്. ചൈനക്കു പുറമേ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കു കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കയിലുമെല്ലാം ജെടൂര്‍ വാഹനങ്ങളുണ്ട്.

മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലുള്ള കാര്‍ നിര്‍മാണ ഫാക്ടറിയിലായിരിക്കും ജെടൂര്‍ ടി2 നിര്‍മിക്കുക.ഈ വര്‍ഷം മൂന്നാം പാദത്തോടെ ഷോറൂമുകളിലേക്ക് പുതിയ മോഡലിനെ എത്തിക്കാനാണ് ജെഎസ്ഡബ്ലു ശ്രമിക്കുന്നത്. ജെടൂറിന്റെ ഹൈബ്രിഡ് മോഡലായിരിക്കും ജെഎസ്ഡബ്ല്യു ഇന്ത്യയിലെത്തിക്കുക. 1.5 ലീറ്റര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയാവും പുതിയ മോഡലിന്റെ കരുത്ത്. ഓള്‍ വീല്‍ഡ്രൈവ്, ഫ്രണ്ട് വീല്‍ ഡ്രൈവ് ഓപ്ഷനുകളുമുണ്ടാവും.