image

3 March 2026 10:46 AM IST

Automobile

JSW to Launch Chery iCar: ജെഎസ്ഡബ്ല്യു ചെറി കൂട്ടുകെട്ട്: ഐകാർ വി23 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക്

MyFin Desk

JSW to Launch Chery iCar: ജെഎസ്ഡബ്ല്യു ചെറി കൂട്ടുകെട്ട്: ഐകാർ വി23 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക്
X

Summary

ബോക്‌സി ഡിസൈന്‍, 500 കിമീ റേഞ്ച്; ബജറ്റ് സെഗ്മെന്റില്‍ പുതിയ വെല്ലുവിളിയുമായി കിടിലൻ കാർ


ചൈനീസ് വാഹന നിര്‍മാതാക്കളായ ചെറിയുമായി സഹകരിച്ച് ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ് രണ്ട് മോഡലുകള്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒന്ന് പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലും മറ്റൊന്ന് ഐകാര്‍ വി23 എന്ന ബജറ്റ് ഇലക്ട്രിക് എസ്‌യുവിയുമാണ്.

ചൈനയില്‍ ഇതിനകം ലഭ്യമായിരിക്കുന്ന ഐകാർ വി23 അടുത്തിടെ ബ്രിട്ടീഷ് വ്‌ളോഗര്‍മാരായ വീൽസ്ബോയി സംഘമാണ് നേരിട്ട് പരിശോധിച്ചത്. ബോക്‌സി ഡിസൈന്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപുകള്‍, ബോഡി കളറില്‍ ഗ്രില്‍, 21 ഇഞ്ച് 5-സ്പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് പുറംലുക്കിന്റെ ഹൈലൈറ്റുകള്‍. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ലാൻഡ് റോവറിന്റെ ഡിഫൻഡർ, ജീപ്പ് റൂബികോൺ എന്നിവയുടെ സ്റ്റൈലിംഗ് സ്വാധീനം തോന്നിപ്പിക്കുന്ന ഡിസൈനാണ്.

ഇന്റീരിയര്‍ & ഫീച്ചറുകള്‍

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കിയിട്ടുണ്ട്. എസി, ലൈറ്റ്, വോള്യം എന്നിവയ്ക്കായി ഫിസിക്കല്‍ ബട്ടണുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റ് സെഗ്മെന്റായതിനാല്‍ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ് പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ഇല്ല.

സ്റ്റിയറിംഗ് വീലിനും ഡിഫൻഡറിനോട് സാമ്യമുണ്ട്. സെന്റര്‍ കണ്‍സോളിലും സീറ്റിനടിയിലുമായി നല്ല സ്റ്റോറേജ് സൗകര്യവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് യുഎസ്ബി പോര്‍ട്ടുകളും വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും കുറവാണെന്ന് വ്‌ളോഗര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ബാറ്ററി & റേഞ്ച്

രാജ്യാന്തര വിപണിയില്‍ ഐകാർ വി23 രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്

59.93 kWh – റിയര്‍ വീല്‍ ഡ്രൈവ്

81.76 kWh – ഓള്‍ വീല്‍ ഡ്രൈവ്

ഒറ്റ ചാര്‍ജില്‍ ഏകദേശം 400–500 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോള്‍ വിലയും ഫീച്ചറുകളും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് യോജിച്ച രീതിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷ.