22 Jan 2026 9:31 PM IST
kia-carens-clavis-hte-ex :കിയ കാരൻസ് ക്ലാവിസിന് പുതിയ HTE (EX) വേരിയന്റ്; വില 12.54 ലക്ഷം മുതൽ
MyFin Desk
Summary
പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ ഓപ്ഷനുകളോടെ ഫീച്ചർ അപ്‌ഡേറ്റുകൾ ഉൾപ്പെടുത്തി കിയയുടെ പുതിയ ഓഫർ
ജനപ്രിയ എംപിവിയായ കിയ കാരൻസ് ക്ലാവിസിന് പുതിയ HTE (EX) വേരിയന്റ് അവതരിപ്പിച്ച് കിയ ഇന്ത്യ. ഈ പുതിയ വേരിയന്റിന്റെ വരവോടെ പെട്രോൾ, ടർബോ-പെട്രോൾ, ഡീസൽ പവർട്രെയിനുകളിലുടനീളം മോഡൽ ലൈനപ്പ് കൂടുതൽ വിപുലമായി. HTE (EX) വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 12.54 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ഏഴ് സീറ്റർ ലേയൗട്ടിലാണ് HTE (EX) വേരിയന്റ് ലഭ്യമാകുന്നത്. ഇത് നിലവിലുള്ള HTE(O) പതിപ്പിന് മുകളിലാണ് സ്ഥാനം പിടിക്കുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളോടെയാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്.
വില വിവരങ്ങൾ പ്രകാരം, G1.5 പെട്രോൾ പതിപ്പിന് 12.54 ലക്ഷം രൂപയും, G1.5 ടർബോ-പെട്രോളിന് 13.41 ലക്ഷം രൂപയും, D1.5 ഡീസൽ പതിപ്പിന് 14.52 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.
ഈ വേരിയന്റിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ് G1.5 പെട്രോൾ പതിപ്പിൽ ആദ്യമായി അവതരിപ്പിച്ച ഇലക്ട്രിക് സൺറൂഫ്. ഇതിന് പുറമെ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡിആർഎല്ലുകളും പൊസിഷൻ ലാമ്പുകളും, എൽഇഡി ക്യാബിൻ ലൈറ്റിംഗ്, ഡ്രൈവർ സൈഡ് പവർ വിൻഡോയ്‌ക്കുള്ള ഓട്ടോ അപ്/ഡൗൺ ഫംഗ്ഷൻ എന്നിവയും പുതിയ ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മെക്കാനിക്കൽ ഭാഗങ്ങളിൽ മാറ്റങ്ങളൊന്നുമില്ലാതെ കാരൻസ് ക്ലാവിസ് തുടരുന്നു. ഹാർഡ്‌വെയർ അപ്‌ഡേറ്റുകളേക്കാൾ ഫീച്ചർ അഡീഷനുകൾക്കാണ് പുതിയ HTE (EX) വേരിയന്റിൽ പ്രധാന്യം നൽകിയിരിക്കുന്നത്. വ്യത്യസ്ത ഉപഭോക്തൃ മുൻഗണനകൾ കണക്കിലെടുത്ത് ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന കിയയുടെ സമീപനം ഈ എംപിവിയെ കൂടുതൽ ആകർഷകമാക്കുന്നു.
ഫീച്ചർ അപ്‌ഡേറ്റുകളോടെ എത്തിയ പുതിയ വേരിയന്റ്, ഇന്ത്യൻ എംപിവി വിപണിയിൽ കിയയ്ക്ക് കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോമൊബൈൽ മേഖല
പഠിക്കാം & സമ്പാദിക്കാം
Home
