image

15 Aug 2026 4:00 PM IST

Automobile

വരുന്നു ഇന്ത്യൻ വിപണിയിലേക്ക് കിയയുടെ ഇടിവെട്ട്  മിഡ് സൈസ് വാഹനങ്ങൾ

MyFin Desk

kias mid-size vehicle launch is coming
X

Summary

നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ 10 മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി കിയ.


ഇന്ത്യൻ വിപണിയിൽ പുതിയ മിഡ് സൈസ് മോഡലുകൾ പുറത്തിറക്കാൻ കിയ. പുതിയ ബി-, സി-സെഗ്മെന്റ് മോഡലുകളാണ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്.

സൊറന്റോ, പുതിയ സെൽറ്റോസ്, കാർണിവൽ ഹൈബ്രിഡ് മോഡലുകൾ, അടുത്ത തലമുറയിലെ സോണറ്റ് എന്നിവയുൾപ്പെടെയുള്ള മോഡലുകളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കിയ ഇന്ത്യയിൽ അവതരിപ്പിക്കും. കിയയുടെ വിലയും സ്ഥാനവും കണക്കിലെടുക്കുമ്പോൾ, സിറോസിനും സെൽറ്റോസിനും ഇടയിലുള്ള ഗ്യാപ് നികത്താൻ കമ്പനി കൂടുതൽ മോഡലുകൾ നിരത്തിലിറക്കിയേക്കും. 2028-29 ഓടെ രണ്ട് പുതിയ മോഡലുകൾ പുറത്തിറക്കിയേക്കും.

ബി-സെഗ്മൻ്റ് മോഡൽ; വില എങ്ങനെ?

10.99 ലക്ഷം രൂപ മുതൽ 21.82 ലക്ഷം രൂപ വരെ വിലയുള്ള പുതിയ തലമുറ സെൽറ്റോസ് വന്നേക്കും. പ്രീമിയം ശ്രേണിയിൽ ഒരു പടി മുന്നിട്ടു നിൽക്കുന്ന മോഡൽ വന്നേക്കും എന്നാണ് സൂചനകൾ. ക്രെറ്റയും വരാനിരിക്കുന്ന പുതിയ ഹ്യൂണ്ടായി മോഡലുകളും പോലെ ഇടത്തരം എസ്‌യുവി വിഭാഗം ശക്തമാക്കാൻ ഒരുങ്ങുകയാണ് കിയയും.

എന്നാൽ പുതിയ മോഡലിന്റെ ബോഡി സ്റ്റൈൽ എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എസ്‌യുവിക്ക് തന്നെയാണ് മുൻഗണന. നിലവിലുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകളും ഇലക്ട്രിക്കൽ പവർട്രെയിൻ ഓപ്ഷനുകളും വന്നേക്കാം.

സൊറൻ്റോ വില 35 ലക്ഷം രൂപ വരെ

ഈ വർഷം അവസാനം സൊറന്റോ എത്തുമ്പോൾ വില 35 ലക്ഷം രൂപ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈവിധ്യമാർന്ന പവർട്രെയിൻ ഓപ്ഷനുകൾ ഈ മോഡലുകളിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 2030 ഓടെ പ്രാദേശികമായി 10 മോഡലുകൾ കമ്പനി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.