image

10 Dec 2025 4:45 PM IST

Automobile

കറങ്ങാന്‍ ഇനി പുതിയ കിയ സെല്‍റ്റോസ്; വിലയെന്താകും, ബുക്കിംഗ് എന്നുമുതല്‍?

MyFin Desk

കറങ്ങാന്‍ ഇനി പുതിയ കിയ സെല്‍റ്റോസ്;  വിലയെന്താകും, ബുക്കിംഗ് എന്നുമുതല്‍?
X

Summary

സബ്‌കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ സെല്‍റ്റോസ് മികച്ച മത്സരം സൃഷ്ടിക്കുമെന്ന് കമ്പനി


സെഗ്മെന്റിലെ ഒരു 'ബെഞ്ച്മാര്‍ക്ക്-സെറ്റര്‍' ആയി വിശേഷിപ്പിച്ചുകൊണ്ട് കിയ ഇന്ത്യ പുതിയ കിയ സെല്‍റ്റോസ് ബുധനാഴ്ച ഹൈദരാബാദില്‍ പുറത്തിറക്കി. സബ്‌കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ കിയ സെല്‍റ്റോസ് മികച്ച മത്സരം സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ സെല്‍റ്റോസിന്റെ രാജ്യവ്യാപകമായ ബുക്കിംഗ് ഡിസംബര്‍ 11ന് അര്‍ധരാത്രിമുതല്‍ ആരംഭിക്കും. ഇതോടെ ഉപഭോക്താക്കള്‍ക്ക് 25,000 രൂപ പ്രാരംഭ പണമടച്ച് വാഹനം റിസര്‍വ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

പുതിയ സെല്‍റ്റോസ് ഒരു തലമുറ നവീകരണത്തേക്കാള്‍ കൂടുതലാണെന്ന് കിയ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ പറഞ്ഞു.

ഇത് കാര്യമായ പുരോഗതികളും നൂതനാശയങ്ങളും കൊണ്ടുവരുന്നു. മുന്‍ഗാമികളില്‍ നിന്നും എതിരാളികളില്‍ നിന്നും വാഹനത്തെ വേറിട്ടു നിര്‍ത്തുന്ന പുതിയ സവിശേഷതകള്‍, രൂപകല്‍പ്പന, നൂതന സുരക്ഷ, സാങ്കേതികവിദ്യകള്‍ എന്നിവ അദ്ദേഹം എടുത്തുകാണിച്ചു. ഇത് അതിന്റെ വിഭാഗത്തിലെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു.

യഥാര്‍ത്ഥ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായും ഈ മോഡല്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും ലീ പറഞ്ഞു. എന്നാല്‍ ആഗോള മാനദണ്ഡങ്ങളില്‍ യാതൊരു വുട്ടുവീഴ്ചയും ചെയ്തിട്ടുമില്ല. 'പിന്തുടരുകയല്ല, നയിക്കുക' എന്ന കിയയുടെ അഭിലാഷമാണ് ഇത് പ്രകടമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ സെല്‍റ്റോസിന്റെ വില 2026 ജനുവരി 2 ന് പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.