image

1 Jan 2026 3:39 PM IST

Automobile

KTM RC 160 India Launch : കെടിഎം ആര്‍സി 160 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സൂചന

MyFin Desk

KTM RC 160 India Launch  : കെടിഎം ആര്‍സി 160  ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സൂചന
X

Summary

ഭാരം കുറഞ്ഞ അലോയ് വീലുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, വില 1.85 ലക്ഷം രൂപ, കെടിഎം ആര്‍സി 160 ഉടന്‍ വിപണിയില്‍


പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎമ്മിന്റെ പുതിയ ബൈക്ക് ആയ കെടിഎം ആര്‍സി 160 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സൂചന. വരുന്ന ആഴ്ചകളില്‍ തന്നെ ഇന്ത്യന്‍ നിരത്തില്‍ ആര്‍സി 160 അവതരിപ്പിക്കാനുള്ള സാധ്യതയെന്നും വിലയിരുത്തൽ.


ബൈക്കിന് ഏകദേശം 1.85 ലക്ഷം മുതല്‍ 1.90 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില സാധ്യത.ആര്‍സി 160, കെടിഎം ആര്‍സി 200ന്റെ അതേ ഡിസൈനുമായി വിപണിയില്‍ എത്താനാണ് സാധ്യത.


ഉയര്‍ന്ന പവറുള്ള ബൈക്കാണ് ആര്‍സി 200. കെടിഎം 160 ഡ്യൂക്കിലെ 18.7 ബിഎച്ച്പിയും 15.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന അതേ 164.2 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുക. മികച്ച ടോപ്പ്-എന്‍ഡ് പ്രകടനത്തിനായി ബൈക്കിന്റെ അന്തിമ ഡ്രൈവ് അനുപാതത്തില്‍ കെടിഎം മാറ്റം വരുത്താനുള്ള സാധ്യതയും കാണുന്നു.

WP അപെക്‌സ് ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കിലും മോണോഷോക്കിലും ബൈക്ക് സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്താനാണ് സാധ്യത. കൂടാതെ കെടിഎം 160 ഡ്യൂക്കിന്റെ അതേ ഭാരം കുറഞ്ഞ അലോയ് വീലുകളും ഇതില്‍ ഉള്‍പ്പെടും. ബ്രേക്കിങ് സജ്ജീകരണത്തില്‍ 320എംഎം ഫ്രണ്ട്, 230എംഎം റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എല്‍സിഡി കണ്‍സോള്‍ ഈ മോട്ടോര്‍സൈക്കിളിലും കെടിഎം വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.