image

20 Oct 2025 10:08 AM IST

Automobile

ഹൈ എൻഡ് കാറുകളിൽ ഗുജറാത്തികൾ; 186 കാറുകൾക്കായി ഒരു ബൾക്ക് ഡീൽ

MyFin Desk

Young people are more likely to own luxury cars
X

Summary

Luxury Car Sale:ലക്ഷ്വറി കാറുകൾക്കായി ഗുജറാത്തി ബിസിനസ് സമൂഹത്തിൻ്റെ ഒരു ബൾക്ക് ഡീൽ


Jains in Gujarat: ഹൈ എൻഡ് കാറുകൾക്കായി ശതകോടികൾ ചെലവഴിച്ച് ഗുജറാത്തി ബിസിനസുകാർ. ഇതിൽ തന്നെ ഫെരാരി പ്രിയമുള്ളവരുമുണ്ട്. രാജ്യത്തെ ജയിൻ ഇൻ്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ അംഗങ്ങൾ അടുത്തിടെ ശ്രദ്ധേയമായ ഒരു ലക്ഷ്വറി കാർ ഡീൽ നടത്തി. 60 ലക്ഷം രൂപ മുതൽ 1.34 കോടി രൂപ വില മതിക്കുന്ന 186 കാറുകളാണ് അംഗങ്ങളിൽ ചിലർ ഒരുമിച്ച് ചേർന്ന് വാങ്ങിയത്. ഓഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, സാംസങ് തുടങ്ങിയ 15 പ്രധാന ബ്രാൻഡുകളിൽ നിന്നായിരുന്നു ബൾക്ക് ഡീൽ. കാറുകളിൽ അധികവും സ്വന്തമാക്കിയത് ഗുജറാത്തി ബിസിനസുകാരാണ്.

രാജ്യമെമ്പാടുമുള്ള ജൈന സമൂഹത്തിലെ വിവിധ അംഗങ്ങളും ഒപ്പം ചേർന്നു. ബൾക്ക് ഡീലിലൂടെ 21.22 കോടി രൂപയോളമാണ് ഇവർ ലാഭിച്ചത്. വാഹനം വാങ്ങിയവരിൽ കൂടുതൽ പേരും അഹമ്മദാബാദിൽ നിന്നുള്ളവരാണ്. രാജ്യത്തെ ജൈന മതസ്ഥരുടെ ട്രേഡ് ഓർഗനൈസേഷനിൽ ഇപ്പോൾ ഏകദേശം 65,000 അംഗങ്ങളുണ്ട്. ആഡംബര വാഹനങ്ങൾക്ക് മികച്ച ഇളവിനായി അംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേരുകയായിരുന്നു.

ആഡംബര കാർ വാങ്ങൽ വിജയമായതോടെ ഒരുമിച്ച് ആഭരണങ്ങളും മറ്റും ഈ രീതിയിൽ വാങ്ങുന്നതിനായി ഒരു ഗ്രൂപ്പ് തന്നെ കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ചെലവേറിയ മരുന്നുകളുമൊക്കെ വാങ്ങാൻ ഇതേ രീതി പിന്തുടരാൻ പദ്ധതിയിടുകയാണ് സംഘടന. വൻകിട ബ്രാൻഡുകൾക്കും ഇത് നേട്ടമാണ്. ഉറപ്പായ വിൽപ്പനയും കുറഞ്ഞ മാർക്കറ്റിംഗ് ചെലവുകളും കണക്കാക്കി കമ്പനികൾ ഇളവുകൾ നൽകുന്നതും അതുകൊണ്ടാണ്. ഗുജറാത്തികൾക്ക് വലിയ ആഡംബര കാർ ശേഖരമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇടത്തരം മോഡലുകൾ മുതൽ പ്രീമിയം മോഡലുകൾ വരെയുള്ള ആഡംബര വാഹനങ്ങളുടെ ശ്രേണി മിക്ക ഗുജറാത്തി ബിസിനസുകാരുടെയും ശേഖരത്തിൽ ഉണ്ട്.