image

25 Jan 2026 6:28 PM IST

Automobile

Mahindra Bolero Camper & Pickup 2026 : 2026 മഹീന്ദ്ര ബൊലേറോ ക്യാമ്പറും പിക്-അപ്പും: പുതുമയോടെ വാണിജ്യ രംഗത്ത് വീണ്ടും കരുത്ത്

MyFin Desk

Mahindra Bolero Camper & Pickup 2026 : 2026 മഹീന്ദ്ര ബൊലേറോ ക്യാമ്പറും പിക്-അപ്പും: പുതുമയോടെ വാണിജ്യ രംഗത്ത് വീണ്ടും കരുത്ത്
X

Summary

പുതിയ ഫീച്ചറുകൾ, iMAXX ടെലിമാറ്റിക്‌സ്, മെച്ചപ്പെട്ട കംഫർട്ട് – വില 9.19 ലക്ഷം മുതൽ


രാജ്യത്തെ വാണിജ്യ വാഹന രംഗത്ത് ശക്തമായ സാന്നിധ്യമുള്ള മഹീന്ദ്ര & മഹീന്ദ്ര, 2026-ലെ ബൊലേറോ ക്യാമ്പറും ബൊലേറോ പിക്-അപ്പ് മോഡലുകളും കൂടുതൽ പുതുമകളോടെ അവതരിപ്പിച്ചിരിക്കുകയാണ്.ചെറിയ ഡിസൈൻ മാറ്റങ്ങൾ, മെച്ചപ്പെട്ട കാബിൻ സൗകര്യങ്ങൾ, പുതിയ ടെക്നോളജികൾ എന്നിവയാണ് പ്രധാന അപ്‌ഡേറ്റുകൾ. കൂടുതൽ കംഫർട്ടും ഫ്ലീറ്റ് ഉപയോഗത്തിന് അനുയോജ്യമായ സ്മാർട്ട് ഫീച്ചറുകളും ലക്ഷ്യമിട്ടാണ് മഹീന്ദ്ര ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

2026 മഹീന്ദ്ര ബൊലേറോ ക്യാമ്പറിന്റെ 2WD നോൺ-എസി വേരിയന്റിന് 9.85 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില.4WD നോൺ-എസി വേരിയന്റിന് 10.13 ലക്ഷം രൂപയാണ് വില.Gold ZX വേരിയന്റിന് 10.20 ലക്ഷം രൂപയും, Gold RX മോഡലിന് 10.25 ലക്ഷം രൂപയും വില നിശ്ചയിച്ചിരിക്കുന്നു.Gold RX 4WD വേരിയന്റിന് 10.49 ലക്ഷം രൂപയാണ് വില.

ബൊലേറോ ക്യാമ്പറിലെ പ്രധാന അപ്‌ഡേറ്റുകളിൽ ഒന്ന് iMAXX ടെലിമാറ്റിക്‌സ് സാങ്കേതികവിദ്യയാണ്. തെരഞ്ഞെടുക്കപ്പെട്ട വേരിയന്റുകളിൽ ലഭിക്കുന്ന ഈ സംവിധാനം വാഹനത്തിന്റെ തത്സമയ വിവരങ്ങൾ ലഭ്യമാക്കി ഫ്ലീറ്റ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് വലിയ സഹായകരമായിരിക്കും.

പുതിയ ബോഡി കളർ മിററുകൾ, ആധുനിക ബോഡി ഗ്രാഫിക്സ്, ഡീക്കലുകൾ എന്നിവ ബൊലേറോ ക്യാമ്പറിന് കൂടുതൽ മോഡേൺ ലുക്ക് നൽകുന്നു.2.5 ലീറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ബൊലേറോ ക്യാമ്പറിന് കരുത്ത് പകരുന്നത്.3200 RPM-ൽ 80 ഹോർസ്‌പവർ പവറും, 1400 മുതൽ 2000 RPM വരെ 200 Nm പീക്ക് ടോർക്കും നൽകുന്ന ഈ എൻജിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു.

2026 മോഡലിൽ റിക്ലൈനിംഗ് ഡ്രൈവർ സീറ്റ്, വീതിയേറിയ കോ-ഡ്രൈവർ സീറ്റ്, സെൻട്രൽ ലോക്കിംഗ്, പിന്നിലെ സീറ്റ് ബെൽറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ കൂടുതൽ വേരിയന്റുകളിൽ സ്റ്റാൻഡേർഡാക്കിയിട്ടുണ്ട്.ബൊലേറോ പിക്-അപ്പിന്റെ മുൻഭാഗത്ത് ചെറിയ ഡിസൈൻ പരിഷ്‌കാരങ്ങളും കമ്പനി നടപ്പാക്കിയിട്ടുണ്ട്. ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി എയർ കണ്ടീഷനിംഗും ഹീറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കാലാവസ്ഥയിലും മികച്ച വിസിബിലിറ്റിയും ഡ്രൈവിങ് കംഫർട്ടും ഇത് ഉറപ്പാക്കുന്നു.

ബൊലേറോ പിക്-അപ്പിനും ക്യാമ്പറിലേതു പോലെ 2.5 ലീറ്റർ ഡീസൽ എൻജിനാണ് ലഭിക്കുന്നത്. 2WD, 4WD ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.ബേസ് വേരിയന്റിന്റെ വില 9.19 ലക്ഷം രൂപ മുതൽ ആരംഭിക്കുമ്പോൾ, എസി ഉൾപ്പെടെയുള്ള 4WD ടോപ് സ്‌പെക് വേരിയന്റിന് 9.99 ലക്ഷം രൂപയാണ് വില.