image

14 Feb 2026 4:52 PM IST

Automobile

Mahindra Last Mile Mobility Limited : മഹീന്ദ്രയുടെ പുതിയ ഇ-ഓട്ടോ ‘ഉഡോ’ വിപണിയിൽ

MyFin Desk

Mahindra Last Mile Mobility Limited : മഹീന്ദ്രയുടെ പുതിയ ഇ-ഓട്ടോ ‘ഉഡോ’ വിപണിയിൽ
X

Summary

3.84 ലക്ഷം എക്‌സ്-ഷോറൂം വില; 6 വർഷം വാറണ്ടിയും 20 ലക്ഷം അപകട ഇൻഷുറൻസും


പുതിയ ഇലക്ട്രിക് ത്രീ-വീലർ ‘ഉഡോ’ വിപണിയിൽ അവതരിപ്പിച്ചു. സുരക്ഷയും സുഖസൗകര്യങ്ങളും മുൻനിരയിൽ നിർത്തിയാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

3,84,299 രൂപയാണ് എക്‌സ്-ഷോറൂം വില. ആറ് വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറണ്ടിയും, ഒരു ലക്ഷം കിലോമീറ്റർ വരെ സൗജന്യ സർവീസും കമ്പനി ഉറപ്പുനൽകുന്നു. കൂടാതെ വാഹന ഉടമയ്ക്ക് 20 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും.

സഹീറാബാദിലുള്ള ഫാക്ടറിയിലാണ് ഉഡോ നിർമ്മിക്കുന്നത്. വാർഷിക ഉൽപാദന ശേഷി രണ്ട് ലക്ഷം യൂണിറ്റുകളാണ്. ഡിസൈൻ, നിർമാണം എന്നിവയ്ക്കായി 500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്.

ഭാവിയിൽ വിദേശ വിപണികളിലേക്കും ഉഡോ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം. ഒരു ഇന്റർനാഷണൽ കണ്ടെയ്‌നറിൽ 14 യൂണിറ്റുകൾ ഉൾക്കൊള്ളും.

ഇപ്പോൾ ത്രീ-വീലർ വിഭാഗത്തിൽ 35 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണുള്ളത്. അടുത്ത 2 മുതൽ 3 വർഷത്തിനകം ഇത് 50 ശതമാനമാക്കി ഉയർത്താനാണ് കമ്പനിയുടെ ലക്ഷ്യം. എൽ5എം സെഗ്‌മെന്റിന്റെ വിപുലീകരണത്തിനും പദ്ധതിയുണ്ട്.

രാജ്യത്തൊട്ടാകെയുള്ള 800-ലധികം മഹീന്ദ്ര ഷോറൂമുകളിൽ ഉടൻ തന്നെ ‘ഉഡോ’ ലഭ്യമാകും.