image

16 April 2026 6:33 PM IST

Automobile

mahindra scorpio: പുറത്തിറങ്ങി 23 വര്‍ഷം, ഇപ്പോഴും ജനപ്രിയ എസ്‍യുവി ; ഇനി പഴയ വിലയില്‍ കിട്ടില്ല!

MyFin Desk

mahindra scorpio: പുറത്തിറങ്ങി 23 വര്‍ഷം, ഇപ്പോഴും ജനപ്രിയ എസ്‍യുവി ; ഇനി പഴയ വിലയില്‍ കിട്ടില്ല!
X

Summary

2026 ഏപ്രില്‍ 6 മുതല്‍ തങ്ങളുടെ എസ്‍യുവി നിരയിലുടനീളം വില വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കോര്‍പിയോ ക്ലാസിക് മോഡലുകള്‍ക്കും ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്.


ഇന്ത്യന്‍ വാഹന വിപണിയിലെ ജനപ്രിയ എസ്യുവിയായ സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില വര്‍ദ്ധിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2026 ഏപ്രില്‍ 6 മുതല്‍ തങ്ങളുടെ എസ്യുവി നിരയിലുടനീളം വില വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കോര്‍പിയോ ക്ലാസിക് മോഡലുകള്‍ക്കും ഇപ്പോള്‍ വില കൂട്ടിയിരിക്കുന്നത്. സ്‌കോര്‍പിയോ ക്ലാസിക് നിരയിലെ ടോപ്പ് എന്‍ഡ് വേരിയന്റായ S11 ശ്രേണിയിലാണ് ഏറ്റവും വലിയ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ് 11 7S, S11 7S സിസി എന്നീ മോഡലുകള്‍ക്ക് 29,401 രൂപയാണ് കമ്പനി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇതോടെ സ്‌കോര്‍പിയോ ക്ലാസിക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍പത്തേക്കാള്‍ വലിയൊരു തുക അധികമായി നല്‍കേണ്ടി വരും. ടോപ്പ് എന്‍ഡ് മോഡലുകള്‍ക്ക് തൊട്ടുതാഴെയുള്ള എസ് ൯എസ് വേരിയന്റിനും വില വര്‍ദ്ധനവ് ബാധകമാണ്. ഈ വേരിയന്റിന് പഴയ വിലയേക്കാള്‍ 25,501 രൂപയുടെ പ്രീമിയമാണ് മഹീന്ദ്ര പുതുതായി നിശ്ചയിച്ചിരിക്കുന്നത്.

ഈ വില വര്‍ദ്ധനവ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ ഡിമാന്‍ഡിനെ ബാധിക്കുമോ എന്ന് വരും മാസങ്ങളില്‍ വ്യക്തമാകും. എസ്യുവിയുടെ എന്‍ട്രി ലെവല്‍ മോഡലായ S 7S വേരിയന്റിനും ചെറിയ തോതിലുള്ള വില വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഈ ബേസ് വേരിയന്റിന് വെറും 2,000 രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. മറ്റ് ഉയര്‍ന്ന വേരിയന്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബേസ് മോഡല്‍ വാങ്ങുന്നവര്‍ക്ക് ഈ മാറ്റം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഡൽഹിയിലെ എക്സ്ഷോറൂം വില ഇങ്ങനെ

പുതുക്കിയ നിരക്കുകള്‍ പ്രകാരം സ്‌കോര്‍പിയോ ക്ലാസിക് ശ്രേണിയുടെ വില ഇപ്പോള്‍ 13 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ്. ഇവയെല്ലാം ഡല്‍ഹിയിലെ എക്സ്-ഷോറൂം വിലകളാണ്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന ചിലവുകളും വിപണിയിലെ മാറ്റങ്ങളുമാണ് ഇത്തരം ഒരു വില വര്‍ദ്ധനവിലേക്ക് മഹീന്ദ്രയെ നയിച്ച പ്രധാന ഘടകമെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, കരുത്തുറ്റ 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് സ്‌കോര്‍പിയോ ക്ലാസിക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 130 bhp പവറും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ എസ്യുവിയില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സും ഈടും ഉറപ്പ് നല്‍കുന്ന സ്‌കോര്‍പിയോ ക്ലാസിക്ക് ഓഫ്-റോഡ് പ്രേമികളുടെയും ദീര്‍ഘദൂര യാത്രക്കാരുടെയും പ്രിയപ്പെട്ട വാഹനമാക്കുന്നു.

സ്‌കോര്‍പിയോ എൻ വിപണിയില്‍ ഉണ്ടെങ്കിലും, ക്ലാസിക് മോഡലിന്റെ കരുത്തുറ്റ ഡിസൈനും പ്രായോഗികതയും കാരണം ഇപ്പോഴും വന്‍ ഡിമാന്‍ഡ് ആണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പരുക്കന്‍ റോഡുകളില്‍ പോലും മികച്ച യാത്രാ സുഖം ഉറപ്പാക്കുന്നുവെന്നതാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകളിലൊന്ന്. സ്‌കോര്‍പിയോ ക്ലാസിക്കിന് പുറമെ ഥാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജനപ്രിയ മോഡലുകള്‍ക്കും മഹീന്ദ്ര വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും ഉല്‍പ്പാദന പരിമിതികളും കണക്കിലെടുക്കുമ്പോള്‍, ഈ വില പരിഷ്‌കാരം വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. സ്‌കോര്‍പിയോ ക്ലാസിക് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ വില വിവരങ്ങള്‍ കൂടി പരിഗണിച്ച് വേണം തീരുമാനമെടുക്കാന്‍.