image

10 Sept 2026 2:26 PM IST

Automobile

രണ്ട് മാസം കൊണ്ട് കൂടുന്നത് 50,000 രൂപ വരെ; മാരുതി പ്രേമികൾക്ക് തിരിച്ചടിയായി വില വർധന

MyFin Desk

price hike a blow to maruti enthusiasts
X

Summary

നാലു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് മാരുതി കാറുകൾക്ക് വില വർധിപ്പിക്കുന്നത്


നാലു മാസത്തിനുള്ളിലെ മൂന്നാം വില വർധന. മാരുതി പ്രേമികൾക്ക് അടിക്കടിയുളള വില വർധന തിരിച്ചടിയാകുന്നു. ?2026 സെപ്‌റ്റംബർ 7നാണ് മാരുതി സുസുക്കി ഏറ്റവും ഒടുവിലെ വില വർധന പ്രഖ്യാപിച്ചത്. വിവിധ മോഡലുകൾക്ക് 20,000 രൂപ വരെയാണ് വില വ‍ർധന. വിവിധ മോഡലുകളുടെ വിലയിൽ വ്യത്യാസമുണ്ടായിരിക്കും. എല്ലാ മോഡലുകൾക്കും വില വർധന ബാധകമാകില്ല.

എന്നാൽ നാലു മാസത്തിനുള്ളിൽ മൂന്ന് തവണ വില ഉയരുന്നത് മാരുതി പ്രേമികൾക്ക് തിരിച്ചടിയാണ്. മെയ് മാസത്തിൽ പ്രഖ്യാപിച്ച് 2026 ജൂണിൽ നടപ്പിലാക്കിയ ഈ വർഷത്തെ ആദ്യ വില വർധനക്ക് ശേഷം 30,000 രൂപ വരെയാണ് വിവിധ മോഡലുകൾക്ക് വില ഉയ‍ർത്തിയത്.

ഓഗസ്റ്റിൽ ഒടുവിൽ പ്രഖ്യാപിച്ച വില വർധനക്ക് ശേഷവും വീണ്ടും 30,000 രൂപ വരെ വിവിധ മോഡലുകൾക്ക് വില ഉയർന്നിരുന്നു. സെപ്‌റ്റംബറിലെ വില വ‍ർധന തിരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമാണെങ്കിലും പരമാവധി വില വർദ്ധന 20,000 രൂപ വരെയാണ്. ചുരുക്കത്തിൽ ചില മോഡലുകൾക്ക് രണ്ട് മാസത്തിനുള്ളിൽ 50,000 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്

ഓഗസ്റ്റിൽ മാരുതി സുസുക്കി ബലേനോ ഉൾപ്പെടെയുള്ള മോഡലുകളുടെ വില ഉയർത്തിയിരുന്നു. ബലോനോക്ക് 30,000 രൂപയുടെ വർദ്ധനവ് ഉണ്ടായി. അതേസമയം ഇ വിറ്റാരയ്ക്ക് 20,000 രൂപ വരെ വില ഉയർന്നു. ജിംനി, വിക്ടറീസ്, ഇൻവിക്ടോ, ഫ്രോങ്ക്സ് , എക്സ് എൽഎക്സ് , എർട്ടിഗ , ഡിസയർ , സ്വിഫ്റ്റ് , ബ്രെസ്സ , ഗ്രാൻഡ് വിറ്റാര , വാഗൺ ആർ എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്കും വില വർധന ബാധകമാകും. മാരുതി സുസുക്കി കാർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ ബുക്കിംഗ് പൂർത്തിയാക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ എക്‌സ്-ഷോറൂം വില ഡീലർഷിപ്പുകളിൽ നിന്ന് കൺഫേം ചെയ്യണം.

എന്തുകൊണ്ടാണ് തുട‍ർച്ചയായ വില വ‍ർധന?

പണപ്പെരുപ്പവും വാഹനഘടകങ്ങളുടെ ചെലവ് വർധിച്ചതുമാണ് മാരുതി സുസുക്കി വില ഉയ‍ർത്താൻ കാരണമായി പറയുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില, ലോജിസ്റ്റിക്‌സ് ചെലവുകൾ, വാഹന ഘടകങ്ങളുടെ ചെലവുകൾ എന്നിവ വില വർധനക്ക് കാരണമായിട്ടുണ്ട്. വർധിച്ച ചെലവ് ലാഭത്തെ ബാധിക്കാതിരിക്കാനാണ് വില വർധനയുടെ ആഘാതം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനി തീരുമാനിക്കുന്നത്.