6 April 2026 12:18 PM IST
Summary
ഏപ്രിൽ മുതൽ വിവിധ കാറുകൾക്ക് വില ഉയർത്തി വാഹന നിർമാതാക്കൾ. മാരുതിയുടെ എൻട്രി ലെവൽ കാറുകൾക്കും വില കൂടിയേക്കും.
മാരുതി സുസുക്കി ചെറുകാറുകളുടെ വില ഉയർത്തിയേക്കും എന്ന് സൂചന. പശ്ചിമേഷ്യയിലെ യുദ്ധം, കറൻസിയിലെ ഏറ്റകുറച്ചിലുകൾ എന്നിവയെല്ലാം കാർ ഉൽപാദന ചെലവുകൾ ഉയർത്തും. ഇതാണ് വില വർധനയിലേക്ക് നയിക്കുക. കോംപാക്റ്റ് മോഡലുകൾക്കുള്ള ഉയർന്ന ഡിമാൻഡ് ഈ വാഹനങ്ങളുടെ വിൽപ്പന ശക്തമായി നിലനിർത്തിയെങ്കിലും ലാഭവിഹിതം കുറഞ്ഞു. ലോജിസ്റ്റിക്സ് ചെലവുകളും ഉയരുകയാണ്. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷമാണ് പ്രധാന ഘടകം. ക്രൂഡ് വില ഉയരുന്നതും വിതരണ തടസങ്ങളുമാണ് ലോജിസ്റ്റിക്സ് ചെലവുകൾ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ മറ്റ് വാഹന നിർമാതാക്കൾക്കൊപ്പം മാരുതിയും വില വർധന വരുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം എംജി മോട്ടോർ, ടാറ്റ മോട്ടോഴ്‌സ്, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ വാഹന നിർമ്മാതാക്കളും ഏപ്രിലിൽ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില ശരാശരി 1.6 ശതമാനം വരെ വർധിപ്പിക്കും. പരമാവധി വില വർധന 2.5 ശതമാനമാണ്.
ആഡംബര വാഹനങ്ങൾക്കും വില വർധന
ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾക്ക് 2026 ഏപ്രിൽ ഒന്നു മുതൽ പാസഞ്ചർ 0.5 ശതമാനമാണ് വില വർധന. എംജി മോട്ടോർ ഇന്ത്യ വിവിധ മോഡലുകളിൽ 2% വരെ കാർ വില വർദ്ധന വരുത്തിയിട്ടുണ്ട്. ഇതിൽ കോമറ്റ് ഇവി, ഹെക്ടർ, ആസ്റ്റർ, ഇസഡ്എസ് ഇവി, ഗ്ലോസ്റ്റർ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്നു. ബിഎംഡബ്ല്യു, ബെൻസ് , റോൾസ് റോയിസ് തുടങ്ങിയ മോഡലുകളും ഏപ്രിൽ മുതൽ രണ്ട് ശതമാനം വരെ വില വർധന വരുത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
