16 July 2026 2:28 PM IST
Summary
കിടിലൻ ഫീച്ചേഴ്സ്, ഡിസൈൻ. പുതിയ ബ്രെസ്സ കുറഞ്ഞ വിലയിൽ ബുക്ക് ചെയ്യാം
മാരുതി സുസുക്കി ബ്രെസ്സ ഫെയ്സ് ലിഫ്റ്റ് ജൂലൈ 24ന് വിപണിയിൽ എത്തും. ബുക്കിംഗുകൾ തുടങ്ങി. 2026-ൽ പുതുക്കിയ ബ്രെസ്സയുടെ ടീസർ മാരുതി പുറത്ത് വിട്ടിട്ടുണ്ട്. ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് വളരെക്കാലമായി പ്രതീക്ഷിച്ചിരുന്നതാണ്. പുതിയ ബ്രെസ്സ ഇപ്പോൾ 11,000 രൂപ മുതൽ ബുക്ക് ചെയ്യാം.
ബ്രെസ്സ ഇന്ത്യയിൽ ഏകദേശം ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ജനപ്രിയ സബ്‌കോംപാക്റ്റ് എസ്‌യുവികളിൽ ഒന്നാണിത്. ഇന്ത്യയിലുടനീളം മോഡലിന് ആരാധകരുണ്ട് . ടീസറിലെ ബ്രെസ്സയിൽ ഫീച്ചേഴ്സിൽ ചില മാറ്റങ്ങളുണ്ട്. ചില ആക്‌സസറികളിൽ മാറ്റങ്ങളുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്.
ബ്രെസ്സയുടെ ഇന്റീരിയറിൽ മാറ്റങ്ങളുണ്ടാകും എന്ന് സൂചനയുണ്ട്. പുതിയ ഇന്റീരിയർ തീം, പുനർരൂപകൽപ്പന ചെയ്ത യൂസർ ഇന്റർഫേസ്, അപ്‌ഡേറ്റ് ചെയ്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വാഹനത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മറ്റ് ചില സുരക്ഷാ ഫീച്ചേഴ്സും അവതരിപ്പിച്ചേക്കും എന്നാണ് സൂചന.
ഡിസൈനിൽ എന്താണ് മാറ്റം?
ബ്രെസ്സയുടെ ഫെയ്‌സ്‌ലിഫ്റ്റ് ടീസറിൽ എസ്‌യുവിയുടെ ഒരു ചെറിയ ദൃശ്യം മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ.സൂക്ഷ്മമായ അപ്‌ഡേറ്റുകളുള്ള രൂപകൽപ്പനയായിരിക്കുമെന്ന സൂചനകളുണ്ട്. ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിൽ പരിഷ്കരിച്ച ഫ്രണ്ട്, റിയർ സ്റ്റൈലിംഗ്, പുതുക്കിയ അലോയ് വീലുകൾ എന്നിയുണ്ടാകാം. മോഡലിന് കൂടുതൽ സ്പോട്ടി ലുക്ക് നൽകുന്നതിനായി എക്സ്റ്റീരിയറിലും ചില മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
