image

27 April 2024 5:31 AM GMT

Automobile

വിവിധ സംരംഭങ്ങള്‍: പതിനായിരം കോടി വകയിരുത്തി മാരുതി സുസുക്കി

MyFin Desk

വിവിധ സംരംഭങ്ങള്‍: പതിനായിരം കോടി   വകയിരുത്തി  മാരുതി സുസുക്കി
X

Summary

  • ഹരിയാനയിലെ ഖാര്‍കോഡ പദ്ധതിയില്‍ കമ്പനിയുടെ ആദ്യ പ്രൊഡക്ഷന്‍ ലൈന്‍ പുരോഗമിക്കുന്നു
  • ഈ പ്ലാന്റിന് പ്രതിവര്‍ഷം 2.5 ലക്ഷം കാറുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടാകും


മാരുതി സുസുക്കി ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സംരംഭങ്ങള്‍ക്കായി 10,000 കോടി രൂപ വകയിരുത്തിയതായി മുതിര്‍ന്ന ഉദ്യയോഗസ്ഥര്‍. പുതിയ ഉല്‍പ്പന്ന ലോഞ്ചുകളും ശേഷി വിപുലീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നീക്കിവെച്ചിരുന്നത് ഏകദേശം 6,800 കോടി രൂപയായിരുന്നു. നിലവില്‍ ഹരിയാനയിലെ ഗുഡ്ഗാവ്, മനേസര്‍, ഗുജറാത്തിലെ ഹന്‍സല്‍പൂര്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്ലാന്റുകളിലായി പ്രതിവര്‍ഷം 2.35 ദശലക്ഷം യൂണിറ്റുകളാണ് കമ്പനിയുടെ ഉല്‍പ്പാദനം. പ്രതിവര്‍ഷം ഏകദേശം 750,000 യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദനം ഉള്ള സുസുക്കി മോട്ടോര്‍ ഗുജറാത്തില്‍ നിന്ന് ഏറ്റെടുത്ത സൗകര്യവും അതിന്റെ മൊത്തം ഉല്‍പ്പാദനത്തില്‍ ഉള്‍പ്പെടുന്നു.

ഹരിയാനയിലെ ഖാര്‍കോഡ പദ്ധതിയില്‍ മാരുതി സുസുക്കിയുടെ ആദ്യ പ്രൊഡക്ഷന്‍ ലൈന്‍ പുരോഗമിക്കുകയാണെന്നും 2025 ഓടെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നും കമ്പനി പറയുന്നു. പ്ലാന്റിന് പ്രതിവര്‍ഷം 2.5 ലക്ഷം കാറുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടെന്ന് പറയപ്പെടുന്നു.

എസ്എംജിയുടെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള പരിഗണനയായി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന് (എസ്എംസി) മുന്‍ഗണനാടിസ്ഥാനത്തില്‍ ഓഹരികള്‍ വിതരണം ചെയ്യാന്‍ മാരുതി സുസുക്കിയുടെ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഏറ്റെടുക്കലിനുശേഷം, സുസുക്കി മോട്ടോര്‍ ഗുജറാത്ത് (എസ്എംജി) കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി.

അനുബന്ധ സംഭവവികാസത്തില്‍, കാര്‍ നിര്‍മ്മാതാവ് 2030-31 വരെ ഏകദേശം 1.25 ലക്ഷം കോടി രൂപ ചെലവിടാനുള്ള പദ്ധതികള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു. അതിന്റെ ഉല്‍പ്പന്ന ശ്രേണി 28 മോഡലുകളായി ഉയര്‍ത്തുകയും 2030-31 ഓടെ അതിന്റെ മൊത്തം ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 4 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തുകയും ചെയ്യും. ഗുഡ്ഗാവ്, മനേസര്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ നിലവിലുള്ള പ്ലാന്റുകളിലെ സാധാരണ കാപെക്സിന് പുറമേയാണിത്.വകയിരുത്തിയ 1.25 ലക്ഷം കോടിയില്‍ 45,000 കോടി രൂപ രണ്ട് ദശലക്ഷം യൂണിറ്റുകളുടെ ശേഷി സൃഷ്ടിക്കാന്‍ അവര്‍ വിനിയോഗിക്കും.

വില്‍പ്പന, സേവനം, സ്പെയര്‍ പാര്‍ട്സ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആഭ്യന്തര വില്‍പ്പനയുടെ ഇരട്ടിയാക്കുന്നതിന് ഫണ്ട് ആവശ്യമായി വരും. കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ഐസിഇ) കാറുകളുമായി ബന്ധപ്പെട്ട മിക്ക വികസന പ്രവര്‍ത്തനങ്ങളും പ്രാപ്തമാക്കുന്നതിന് ആര്‍ ആന്‍ഡ് ഡിക്ക് അധിക ചെലവുകള്‍ ആവശ്യമാണെന്നും മാരുതി ഓഹരി ഉടമകളെ അറിയിച്ചു. ഈ കാലയളവില്‍ വ്യത്യസ്ത ഇന്ധന ഓപ്ഷനുകളുള്ള 10-11 പുതിയ മോഡലുകള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ മൂലധനം ആവശ്യമാണ്.