image

17 Feb 2026 6:40 PM IST

Automobile

Maruti Suzuki Electric SUV-ഇ–വിറ്റാര എത്തി; വില 10.99 ലക്ഷം മുതൽ

MyFin Desk

Maruti Suzuki Electric SUV-ഇ–വിറ്റാര എത്തി; വില 10.99 ലക്ഷം മുതൽ
X

Summary

കിലോമീറ്ററിന് 3.99; 49kWh മോഡലിന് 440 കിലോമീറ്റർ റേഞ്ച് ലഭിക്കും. ബുക്കിംഗ് വില 21,000 രൂപ


ഇന്ത്യൻ വാഹന വിപണിയിൽ വൈദ്യുത വിപ്ലവത്തിന് തുടക്കം കുറിച്ച് മാരുതി സുസുക്കി തന്റെ ആദ്യ ഇലക്ട്രിക് എസ്‍യുവിയായ ഇ–വിറ്റാര വിപണിയിൽ എത്തിച്ചു. 10.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. എന്നാൽ ഇത് ബാറ്ററി ഉൾപ്പെടാത്ത ബാറ്ററി -അസ് -എ-സർവീസ് (ബാസ്) പദ്ധതിയിലെ വിലയാണ്.

പദ്ധതിപ്രകാരം, ഉപഭോക്താക്കൾക്ക് ബാറ്ററി നേരിട്ട് സ്വന്തമാക്കേണ്ടതില്ല. പകരം, ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 3.99 രൂപ വീതം നൽകണം. നിലവിൽ 49 കിലോവാട്ട് ബാറ്ററി പാക്കുള്ള ഡെൽറ്റ വേരിയന്റിന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ വിലപ്പട്ടിക ഉടൻ പുറത്തിറങ്ങും. 21,000 രൂപ നൽകി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ബാറ്ററി & പ്രകടനം

ഇ–വിറ്റാര രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്:

49kWh ബാറ്ററി പാക്ക്

144 എച്ച്പി കരുത്ത്

189 എൻഎം ടോർക്ക്

440 കിലോമീറ്റർ (ARAI റേറ്റഡ്) റേഞ്ച്

61kWh ബാറ്ററി പാക്ക്

174 ബിഎച്ച്പി കരുത്ത്

189Nm ടോർക്ക്

543 കിലോമീറ്റർ റേഞ്ച്

രണ്ടു മോഡലുകളും ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) സംവിധാനത്തോടെയാണ്.

ഡെൽറ്റ (49kWh), സീറ്റ & ആൽഫ (61kWh) എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്.

ചാർജിംഗ് സമയം

7.4kW എസി ചാർജർ ഉപയോഗിച്ച്:

49kWh – 6.5 മണിക്കൂർ (10-80%)

61kWh – 9 മണിക്കൂർ (10-80%)

70kW ഡിസി ഫാസ്റ്റ് ചാർജർ വഴി:

45 മിനിറ്റിൽ 10-80% വരെ ചാർജ്

ഡിസൈൻ & ഫീച്ചറുകൾ

ഓട്ടോ എക്സ്പോ 2023-ൽ പ്രദർശിപ്പിച്ച ഇവിഎക്സ് കോൺസെപ്റ്റിൽ നിന്നുള്ള പ്രചോദനമാണ് ഇ–വിറ്റാരയുടെ ഡിസൈൻ. പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, എയറോ-ഓപ്റ്റിമൈസ്ഡ് 18-ഇഞ്ച് അലോയ് വീലുകൾ, ഷട്ടർ ഗ്രിൽ സംവിധാനം എന്നിവ ശ്രദ്ധേയമാണ്.

ഇന്റീരിയറിൽ ഡ്യുവൽ-ടോൺ ബ്രൗൺ-ബ്ലാക്ക് തീം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ്, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 10-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, വയർലെസ് ചാർജിങ്, വെന്റിലേറ്റഡ് സീറ്റുകൾ, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, കണക്റ്റഡ് കാർ ടെക് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു.

സുരക്ഷ

7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ടിപിഎംഎസ്, ലെവൽ 2 എഡിഎഎസ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ വാഹനത്തിൽ ഉണ്ട്. കൂടാതെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടിയിട്ടുണ്ട്.

വാറന്റി & ഓഫറുകൾ

ബാറ്ററി: 8 വർഷം / 1.6 ലക്ഷം കിലോമീറ്റർ

വാഹനം: 3 വർഷം (5 വർഷം വരെ എക്സ്റ്റെൻഡ് ചെയ്യാം)

സൗജന്യ ഹോം ചാർജർ & ഇൻസ്റ്റാളേഷൻ

‘ഇ ഫോർ മി’ ആപ്പ് വഴി ഒരു വർഷം സൗജന്യ ചാർജിങ്

എതിരാളികൾ

ഇ–വിറ്റാരയുടെ പ്രധാന എതിരാളികൾ:

ടൊയോട്ടയുടെ ഇലക്ട്രിക് എസ്‍യുവി, ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്, വിൻഫാസ്റ് വിഎപ്6, എംജി മോട്ടോർ ഇവി , മഹിന്ദ്ര & മഹിന്ദ്ര ബിഇ 6, ടാറ്റ മോട്ടോർസ് കർവ് ഇവി എന്നിവയാണ്. ഇന്ത്യൻ ഇലക്ട്രിക് എസ്‍യുവി സെഗ്മെന്റിൽ ശക്തമായ മത്സരം സൃഷ്ടിക്കാനാണ് ഇ–വിറ്റാരയുടെ അരങ്ങേറ്റം.