image

9 Oct 2023 12:58 PM IST

Automobile

ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ മാരുതി 50,000 കോടി രൂപ നിക്ഷേപിക്കുന്നു

MyFin Desk

maruti is investing rs 50,000 crore to double production capacity
X

Summary

2030-31 ഓടെ 7,50,000 യൂണിറ്റിലേക്ക് കയറ്റുമതി എത്തിക്കുക എന്നതാണ് ലക്ഷ്യം


ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2030-ഓടെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ 45,000 കോടിയിലധികം രൂപ നിക്ഷേപിക്കും. 40 ലക്ഷം വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ 2.25 ദശലക്ഷമാണ് ഉല്‍പ്പാദനശേഷി.

ഹരിയാനയിലെ ഖാര്‍ഖോഡയില്‍ ആദ്യ യൂണിറ്റിന്റെ നിര്‍മാണം ആരംഭിച്ചു. ഇവിടെ നിന്നും 10 ലക്ഷം യൂണിറ്റ് കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനാകും. 10 ലക്ഷം യൂണിറ്റ് കാറുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പ്ലാന്റ് നിര്‍മിക്കും. ഇത് എവിടെയായിരിക്കുമെന്നത് ഉടന്‍ തീരുമാനിക്കും.

കയറ്റുമതിക്കുള്ള അടിസ്ഥാനസൗകര്യ വികസനം, വിതരണ ശൃംഖലയുടെ വിപുലീകരണം എന്നിവയ്ക്കു വേണ്ടിയും നിക്ഷേപം ഉപയോഗപ്പെടുത്തും.

പ്രാദേശിക തലത്തിലുള്ള മാരുതിയുടെ വിപണി വിഹിതം വര്‍ധിപ്പിക്കാനും അതോടൊപ്പം കയറ്റുമതിയും വര്‍ധിപ്പിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

2,50,000 യൂണിറ്റ് വീതം വാര്‍ഷിക ഉല്‍പ്പാദനശേഷിയുള്ള എട്ട് അസംബ്ലി ലൈനുകള്‍ മാരുതി കമ്മിഷന്‍ ചെയ്യും.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്തത് മാരുതി സുസുക്കിയാണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ നേട്ടം മാരുതി കൈവരിച്ചത്.

2022-23 ലെ 2,59,000 യൂണിറ്റില്‍നിന്ന് 2030-31 ഓടെ 7,50,000 യൂണിറ്റിലേക്ക് കയറ്റുമതി എത്തിക്കുക എന്നതാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.