1 Aug 2025 3:51 PM IST
India's Top Carmaker Reports Sales Dip
Summary
മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പനയില്‍ ഇടിവ്
ജൂലൈയില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവ്. 1,80,526 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കയറ്റുമതി സഹായത്താലാണ് വില്‍പ്പന വര്‍ധിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,75,041 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഇത്തവണ ഡീലര്‍മാര്‍ക്ക് അയച്ച പാസഞ്ചര്‍ വാഹനങ്ങള്‍ 1,37,776 യൂണിറ്റുകളാണെന്നും നേരിയ വര്‍ധനവാണ് ഇവിടെ ഉണ്ടായതെന്നും മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) പ്രസ്താവനയില്‍ പറഞ്ഞു.
ആള്‍ട്ടോ, എസ്-പ്രസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2024 ജൂലൈയില്‍ 9,960 യൂണിറ്റുകളില്‍ നിന്ന് 6,822 യൂണിറ്റായി കുറഞ്ഞു.
ബലേനോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 58,682 യൂണിറ്റുകളില്‍ നിന്ന് 65,667 യൂണിറ്റായി വര്‍ദ്ധിച്ചു.
ഗ്രാന്‍ഡ് വിറ്റാര, ബ്രെസ്സ, എര്‍ട്ടിഗ, എക്സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം 52,773 യൂണിറ്റ് വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 56,302 യൂണിറ്റായിരുന്നു.
കഴിഞ്ഞ മാസം കയറ്റുമതി 31,745 യൂണിറ്റായി ഉയര്‍ന്നതായി എംഎസ്ഐ അറിയിച്ചു.
അതേസമയം ടാറ്റാമോട്ടോഴ്സിന്റെ വില്‍പ്പന നാലു ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസത്തെ മൊത്ത വ്യാപാരം 69,131 യൂണിറ്റായിരുന്നു. 2024 ജൂലൈയില്‍ ഇത് 71,996 യൂണിറ്റായിരുന്നു.
കഴിഞ്ഞ മാസം കയറ്റുമതി ചെയ്ത കാറുകളുടെ എണ്ണം 12 ശതമാനം കുറഞ്ഞ് 39,521 യൂണിറ്റായി. 2024 ജൂലൈയിലെ 44,954 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസം മൊത്തം യാത്രാ വാഹന വില്‍പ്പന 11 ശതമാനം കുറഞ്ഞ് 40,175 യൂണിറ്റായി.
ജൂലൈയില്‍ മൊത്തം വാണിജ്യ വാഹന വില്‍പ്പന 28,956 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 27,042 യൂണിറ്റായിരുന്നു, ഇത് 7 ശതമാനം വര്‍ധനവാണ്.
പഠിക്കാം & സമ്പാദിക്കാം
Home
