image

14 Sept 2026 12:48 PM IST

Automobile

പുതിയ ബലേനോ ഫേസ്‍ലിഫ്റ്റ് കേരളത്തിൽ ; വില 5.99 ലക്ഷം രൂപ മുതൽ

MyFin Desk

പുതിയ ബലേനോ ഫേസ്‍ലിഫ്റ്റ് കേരളത്തിൽ ; വില  5.99 ലക്ഷം രൂപ മുതൽ
X

Summary

വില 5 .99 ലക്ഷം രൂപ മുതൽ, ഒട്ടേറെ എക്സ്ക്ലൂസീവ് ഓഫറുകൾ, പുതിയ ബലേനോ ഫേസ്‍ലിഫ്റ്റ് കേരളത്തിൽ അവതരിപ്പിച്ചു


പുതിയ ബലേനോ ഫേസ്‍ലിഫ്റ്റ് കേരളത്തിൽ .വില 5.99 ലക്ഷം രൂപ മുതൽ. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവ്വീസസ് ലിമിറ്റഡാണ് പുതിയ മാരുതി സുസുക്കി ബലേനോ ഫേസ് ലിഫ്റ്റ് പോപ്പുലർ നെക്‌സ പാലാരിവട്ടം ഷോറുമിൽ അവതരിപ്പിച്ചത്.

നവീകരിച്ച രൂപകൽപ്പന, മെച്ചപ്പെട്ട സവിശേഷതകൾ, മികച്ച പ്രകടനം എന്നിവയാണ് പുതിയ ബലേനോയുടെ പ്രത്യേകതകൾ. പുതിയ ബലേനോ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കിയുടെ ആധിപത്യം ഒരിക്കൽ കൂടി അടയാളപ്പെടുത്തുന്നു. 5.99 ലക്ഷം രൂപയിൽ തുടങ്ങുന്ന രീതിയിലാണ് പുതിയ ബലേനോയുടെ വില വരുന്നത്. 24.77 കി.മീ/ലിറ്റർ മൈലേജ് ലഭിക്കും. സ്റ്റൈലും സാങ്കേതികവിദ്യയും മാരുതിയുടെ കയ്യൊപ്പും പതിഞ്ഞ മോഡലുകൾ തേടുന്നവർക്ക് പുതിയ ബലേനോ അനുയോജ്യമാണ്.

സ്റ്റണ്ണിങ് ലുക്ക്, പുത്തൻ ഫീച്ചേഴ്സ്

മാരുതി സുസുക്കി ബലേനോയുടെ പുതുക്കിയ പതിപ്പിൽ ലെവൽ-2 എഡിഎഎസ് സംവിധാനം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ 1.2 ലിറ്റർ Z-സീരീസ് 3-സിലിണ്ടർ എൻജിൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻഭാഗത്ത് 3ഡി പാറ്റേണുകളും വീതിയേറിയ സിഗ്നേച്ചർ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ, പരിഷ്കരിച്ച എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളുണ്ട്.

എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ ഭാഗമാണ് പോപ്പുലർ വെഹി ക്കിൾസ് ആൻഡ് സർവ്വീസസ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന ഡീലർഷിപ്പ് ശൃംഖലകളിലൊന്ന് കൂടെയാണിത്. കേരളം, തമിഴ്നാട്, കർണ്ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി മാരുതി സുസുക്കിയുടെ നെക്‌സ, അരീന ചാനലുകൾക്കും പോപ്പുലർ വെഹിക്കിൾസ് നേതൃത്വം നൽകുന്നു.എക്സ്‌ക്ലൂസീവ് ഓഫറുകളും പോപ്പുലർ പുതിയ ബലേനോക്ക് നല്കുന്നുണ്ട്.