image

1 July 2026 5:02 PM IST

Automobile

Tata Sierra EV Speed : ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ഇവി; കരുത്ത് കാട്ടി സിയേറ

MyFin Desk

Tata Sierra EV Speed : ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ഇവി; കരുത്ത് കാട്ടി സിയേറ
X

Summary

ഇന്ത്യയിൽ നിർമിച്ച ഏറ്റവും വേഗം കൂടിയ ഇവി. കരുത്ത് തെളിയിച്ച് സിയേറ


ഇന്ത്യയിൽ നിർമിച്ച ഏറ്റവും വേഗതയേറിയ ഇവി എന്ന ഖ്യാതിയുമായി ടാറ്റ സിയേറ. വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ആകും എന്നതാണ് സവിശേഷത. 504 എൻഎം ടോർക്കാണ് സവിശേഷത.

ബാറ്ററി ഓപ്ഷനുകൾ ആകർഷകമാണ് . 63 kWh (565 km MIDC ശ്രേണി വരെ) 75 kWh ശേഷിയിൽ ബാറ്ററി ലഭ്യമാണ്. പ്രാരംഭ വില18.79 ലക്ഷം രൂപ മുതലാണ്. ടാറ്റ സിയറ ഇവി അവിശ്വസനീയമായ വേഗതയേറിയതാണെങ്കിലും, 4 സെക്കൻഡിനുള്ളിൽ ആക്സിലറേഷൻ സമയം നൽകുന്ന അൾട്രാ-ഹൈ-എൻഡ് ആഡംബര ഇലക്ട്രിക് കാറുകളാണ് കിയയും പോർഷെ ടെയ്‌കാനുമൊക്കെ. എങ്കിലും, ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് എസ്‌യുവി എന്ന നിലയിൽ സിയേറ വേറിട്ടു നിൽക്കുന്നു.

ബാറ്ററിക്ക് ആജീവാനന്ത വാറൻ്റി

ക്വാഡ് വീൽ ഡ്രൈവ് എന്ന പ്രൊപ്രൈറ്ററി ഡ്യുവൽ-മോട്ടോർ ഓൾ വീൽ ഡ്രൈവ് സിസ്റ്റം ഉൾക്കൊള്ളുന്ന ഒരു പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയാണിത്. യുഎഇയിലെ മണൽക്കുന്നായ ടാൽ മോറിബിലൂടെയുള്ള സിയേറ ഡ്രൈവ് വൈറലായിരുന്നു.75 kWh ബാറ്ററി പായ്ക്ക് 510-530 കിലോമീറ്റർ റേഞ്ച് ലഭിക്കും. കൂടാതെ 15 മിനിറ്റിനുള്ളിൽ 250 കിലോമീറ്റർ എക്സ്പ്രസ് ചാർജും ചെയ്യാനാകും.

ആജീവനാന്ത ബാറ്ററി വാറന്റി ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം. ട്രിപ്പിൾ-സ്‌ക്രീൻ 'ഹൊറൈസൺ വ്യൂ' ലേഔട്ട്, ഡോൾബി അറ്റ്‌മോസ് സൗണ്ട്, പ്രത്യേക 'ലിവിംഗ് റൂം ഓൺ വീൽസ്' കൺസെപ്റ്റ്, 540° ക്യാമറ സിസ്റ്റം, എന്നിവ ഉൾപ്പെടുന്നതാണ് ഇന്റീരിയർ.

ബേസ് മോഡലിൻ്റെ എക്‌സ്‌ഷോറൂം വില 18.79 ലക്ഷം രൂപ ആണെങ്കിലും എസ്‌യുവിയുടെ ഏറ്റവും വിലയേറിയ വേരിയൻ്റുകൾക്ക് 24.79 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വിലയുണ്ട്. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈനിലും ഫീച്ചേഴ്സിലുമുള്ള വ്യത്യാസമാണ് പ്രധാന ആകർഷണം. ഇവി നിരയിലെ ഏഴാമത്തെ വാഹനമാണ്. എസ്‌യുവിയുടെ വിതരണം ജൂലൈ 15 മുതൽ ആരംഭിക്കും.



.