image

19 Dec 2025 8:27 PM IST

Automobile

Nissan Gravite Mpv :വിപണി കീഴടക്കാൻ പുതിയ എംപിവിയുമായി നിസാൻ

MyFin Desk

Nissan Gravite Mpv :വിപണി കീഴടക്കാൻ പുതിയ എംപിവിയുമായി നിസാൻ
X

Summary

അടുത്ത വർഷം ആദ്യം വിപണിയിൽ


കോംപാക്റ്റ് എംപിവിയുമായി നിസാൻ വിപണി കീഴടക്കാൻ എത്തുന്നു. ഗ്രാവൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ജനുവരി ആദ്യം പ്രദർശിപ്പിക്കും.തുടർന്ന് മാർച്ചിൽ പുറത്തിറക്കുമെന്നും നിസാൻ. റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന സിഎംഎഫ് എ പ്ലസ് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച എംപിവിയിൽ ട്രൈബറിലെ അതേ എൻജിൻ തന്നെയാണ് ഈ വാഹനത്തിനും ഉപയോഗിക്കുന്നത്.

മാഗ്‌നൈറ്റിന് താഴെ വരുന്ന വാഹനത്തിന്റെ പ്രധാന എതിരാളി ട്രൈബറാണ്. നിസാൻ പുറത്തുവിട്ട ചിത്രങ്ങൾ പ്രകാരം ട്രൈബറുമായി ഏറെ വ്യത്യാസമുണ്ട് വാഹനത്തിന്. ബോൾഡായ ഷോൾഡർ ലൈനുകളും ബോണറ്റ് ഹുഡുമുണ്ട്. ബോണറ്റിൽ ഗ്രാവൈറ്റ് എന്ന വലിയ എഴുത്തുമുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്.

ഹെഡ്‌ലാംപുകൾക്ക് ട്രൈബറിന്റേതുമായി സാമ്യമുണ്ടെങ്കിലും പുതിയ ലൈറ്റിങ് ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പിൻഭാഗത്ത് മാറ്റങ്ങൾ വരുത്തിയ ബമ്പറും പുതിയ ടെയിൽ-ലാമ്പും ടെയിൽ ഗേറ്റിൽ ഗ്രാവൈറ്റ് എന്ന ആലേഖനവുമുണ്ട്. ഇന്റീരിയർ ചിത്രങ്ങൾ പുറത്തിവിട്ടിട്ടില്ലെങ്കിലും സ്റ്റൈലിഷായ ഡാഷ്ബോർഡ് ലേഔട്ടും മികച്ച ഫീച്ചറുകളും പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ് (TPMS), റിയർ-വ്യൂ ക്യാമറ എന്നിവ ഉണ്ടാകും. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളോടു കൂടിയ 1.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാകും ഗ്രാവൈറ്റിനും.