image

11 Sept 2026 2:30 PM IST

Automobile

കാര്‍ മോഷണം പോകില്ല; കള്ളനെ പൂട്ടാന്‍ ഹ്യുണ്ടായിയുടെ കിടിലന്‍ ഫീച്ചര്‍

MyFin Desk

കാര്‍ മോഷണം പോകില്ല; കള്ളനെ പൂട്ടാന്‍  ഹ്യുണ്ടായിയുടെ കിടിലന്‍ ഫീച്ചര്‍
X

Summary

ഹ്യുണ്ടായിയുടെ മാസ് മാര്‍ക്കറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കുന്ന ആദ്യ മോഡലാണ് വെന്യു. ഉടന്‍ തന്നെ മറ്റ് ബ്ലൂലിങ്ക് മോഡലുകളിലും പുതിയ കാറുകളിലെല്ലാം ഈ സുരക്ഷാ ഫീച്ചര്‍ എത്തും


വാഹനം മോഷണം പോകുമോ എന്ന പേടി ഇനി വേണ്ട. ഹ്യുണ്ടായി വെന്യു, വെന്യു എന്‍ ലൈന്‍ മോഡലുകള്‍ക്ക് റിമോട്ട് ഇമ്മൊബിലൈസര്‍ ഫീച്ചറുമായി ഹ്യുണ്ടായി. ബ്ലൂലിങ്ക് ആപ്പ് വഴി ഒറ്റ ക്ലിക്കില്‍ കാര്‍ ലോക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്യുന്നത് തടയാം. കീ ക്ലോണ്‍ ചെയ്താലും കള്ളന് കാര്‍ എടുക്കാന്‍ പറ്റില്ല.

ഫോണില്‍ ഒരു ക്ലിക്ക്, പിന്നെ കാര്‍ സ്റ്റാര്‍ട്ടാകില്ല

കണക്ടഡ്-കാര്‍ നാവിഗേഷനുള്ള വെന്യുവിന്റെ HX10, വെന്യു എന്‍ ലൈനിന്റെ N10 വേരിയന്റുകളിലാണ് ഫീച്ചര്‍. 2025 നവംബറിന് ശേഷം വാങ്ങിയ കാറുകള്‍ക്ക് ഓവര്‍-ദി-എയര്‍ അപ്ഡേറ്റ് വഴി ഫീച്ചര്‍ കിട്ടും, വര്‍ക്ക്‌ഷോപ്പില്‍ പോകേണ്ട. പാര്‍ക്ക് ചെയ്യുമ്പോള്‍ ആപ്പില്‍ ഇമ്മൊബിലൈസര്‍ ഓണ്‍ ചെയ്താല്‍ പിന്നെ ആരും കാര്‍ സ്റ്റാര്‍ട്ട് ചെയ്യില്ല. നേരത്തെ ഓണ്‍ ചെയ്യാന്‍ മറന്നാലും മോഷണം സംശയിച്ചാല്‍ ഉടന്‍ ആക്ടിവേറ്റ് ചെയ്യാം, കാര്‍ ഓഫായാല്‍ പിന്നെ ഓണാകില്ല.

ഓടുന്ന കാര്‍ ഓഫാകില്ല, ലൊക്കേഷനും കിട്ടും

സുരക്ഷയ്ക്കായി ഓടിക്കൊണ്ടിരിക്കുന്ന കാര്‍ ഓഫാക്കാന്‍ സിസ്റ്റം അനുവദിക്കില്ല. മോഷണം പോയാല്‍ തത്സമയം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം, പൊലീസിനെ അറിയിക്കാനും എളുപ്പം. ബ്ലൂലിങ്ക് സെന്ററിനെ വിളിക്കാതെ തന്നെ ആപ്പ് വഴി നേരിട്ട് എല്ലാം ചെയ്യാം.

ആദ്യം വെന്യുവില്‍, പിന്നെ എല്ലാ കാറിലും

എട്ട് ലക്ഷത്തിലധികം കണക്ടഡ് കാറുകള്‍ക്ക് ശക്തി പകരുന്ന ബ്ലൂലിങ്ക് ഇനി കൂടുതല്‍ സുരക്ഷിതമാകുകയാണെന്ന് ഹ്യുണ്ടായി എം ഡി തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഹ്യുണ്ടായിയുടെ മാസ് മാര്‍ക്കറ്റില്‍ ഈ ഫീച്ചര്‍ ലഭിക്കുന്ന ആദ്യ മോഡലാണ് വെന്യു. ഉടന്‍ തന്നെ മറ്റ് ബ്ലൂലിങ്ക് മോഡലുകളിലും പുതിയ കാറുകളിലെല്ലാം ഈ സുരക്ഷാ ഫീച്ചര്‍ എത്തും.