image

25 Oct 2023 6:51 AM GMT

Automobile

നവരാത്രിക്കാലത്ത് 10 സെക്കന്‍ഡില്‍ ഓരോ സ്‌കൂട്ടര്‍ വിറ്റ് ഒല

MyFin Desk

ola sold one scooter every 10 seconds on dussehra and navratri
X

ഈ വര്‍ഷം ദസറയിലും നവരാത്രിയിലും ഓരോ 10 സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ ഒല വിറ്റഴിച്ചെന്ന് അതിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഭവിഷ് അഗര്‍വാള്‍ അവകാശപ്പെട്ടു.

ഈ വര്‍ഷം നവരാത്രി ആരംഭിച്ചത് ഒക്ടോബര്‍ 15-നാണ്. 23-ന് അവസാനിച്ചു. ദസറ അഥവാ വിജയദശമി ഒക്ടോബര്‍ 24-നായിരുന്നു.

മുന്‍ വര്‍ഷത്തേക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ സ്‌കൂട്ടറുകളാണു ഇത്തവണ നവരാത്രിയിലും ദസറയിലും വിറ്റത്. ഇലക്ട്രിക് വാഹനങ്ങളോട് ഉപഭോക്താവിനു താല്‍പര്യം വര്‍ധിച്ചതാണ് ഒലയുടെ വില്‍പ്പന ഉയരാന്‍ സഹായിച്ചതെന്നും എക്‌സ് എന്ന മൈക്രോ ബ്ലോഗിംഗ് അക്കൗണ്ടിലൂടെ അഗര്‍വാള്‍ പറഞ്ഞു.

എസ് 1 പ്രോ, എസ് 1 എയര്‍, എസ് 1 എക്‌സ് എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളാണു ഒല വില്‍ക്കുന്നത്. യഥാക്രമം 1.47 ലക്ഷം രൂപ, 1.19 ലക്ഷം രൂപ, 89,999 രൂപ വീതമാണ് വില.

ഒക്ടോബര്‍ 16ന് ആരംഭിച്ച 'ഭാരത് ഇവി ഫെസ്റ്റിന്' കീഴില്‍, ഒല എല്ലാ പുതിയ എസ് 1 പ്രോ 2-ജെന്‍ മോഡലിന് അധിക ചെലവില്ലാതെ ബാറ്ററിക്ക് അഞ്ച് വര്‍ഷത്തെ വാറന്റിയും എസ് 1 എയര്‍ മോഡലിന് 5 വര്‍ഷത്തെ വാറന്റിയില്‍ 50 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവ സീസണില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി ഒല, ' ഭാരത് ഇവി ഫെസ്റ്റ് ' പ്രഖ്യാപിച്ചിരുന്നു. 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഭാരത് ഇവി ഫെസ്റ്റിനു കീഴില്‍ പ്രഖ്യാപിച്ചു.