28 Dec 2025 8:27 PM IST
Summary
വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, പ്രീമിയം സൗകര്യങ്ങള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ തായാറാടെക്കുന്നു. പുതിയ സിയറ ഇവിയോടൊപ്പം, 2026 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷ
ടാറ്റയുടെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് മോഡലുകളില്‍ ഒന്നാണ് പഞ്ച് ഇവി. ടാറ്റയുടെ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കാന്‍ വേണ്ടിയാണ് പഞ്ച് ഇവിയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ടാറ്റ അതിന്റെ പുതിയ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സാങ്കേതിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കാം. മെച്ചപ്പെട്ട ചാര്‍ജിങ് വേഗത, ഡിജിറ്റല്‍ കീ ഫംഗ്ഷന്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടാം.
അകത്തളത്തില്‍ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റിന് വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡോള്‍ബി അറ്റ്മോസുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, അപ്ഡേറ്റ് ചെയ്ത അപ്ഹോള്‍സ്റ്ററി എന്നിവയുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുമ്പോഴും വിലയില്‍ അധികം മാറ്റം വരുത്താതെ, താങ്ങാനാവുന്ന വിലയിലുള്ള ഇവി വിപണിയില്‍ ശക്തമായ മത്സരം തുടരാന്‍ തന്നെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
