image

5 Jan 2026 7:56 PM IST

Automobile

Rain Alert Kerala : ചക്രവാതച്ചുഴി ശ്രീലങ്കയിലേക്ക് ; വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ

MyFin Desk

Rain Alert Kerala : ചക്രവാതച്ചുഴി ശ്രീലങ്കയിലേക്ക് ; വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ
X

Summary

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു


ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം നിലവിലുള്ള ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ ശ്രീലങ്കയിലേയ്ക്ക് അടുക്കുന്നതോടെ വ്യാഴാഴ്ച അല്ലങ്കിൽ വെള്ളിയാഴ്ചയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റങ്ങൾ ഉണ്ടാകമെന്ന് കാലാവസ്ഥാ വിദഗ്ദർ.

തെക്കൻ തമിഴ്നാട് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

05/01/2026 മുതൽ 09/01/2026 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.