image

4 Feb 2026 4:18 PM IST

Automobile

2.08 കോടി രൂപക്ക് ഒരു നമ്പ‍ർ പ്ലേറ്റ്, ഗുണ്ടൂരിനെ വിസ്മയിപ്പിച്ച ഒരു ഡീൽ

MyFin Desk

2.08 കോടി രൂപക്ക് ഒരു  നമ്പ‍ർ പ്ലേറ്റ്, ഗുണ്ടൂരിനെ വിസ്മയിപ്പിച്ച ഒരു ഡീൽ
X

Summary

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നമ്പർ പ്ലേറ്റാണ്. 0001 എന്ന നമ്പറിന് എന്താണിത്ര പ്രത്യേകത? ലേലം വിളിച്ചത് നിരവധി പേർ.


ഒരു നമ്പ‍ർ പ്ലേറ്റിന് ചെലവാക്കിയത് 2.08 കോടി രൂപ. ഇന്ത്യയിൽ ഏറ്റവും ചെലവേറിയ നമ്പ‍ർ പ്ലേറ്റ് അടുത്തിടെ ഒരു ആന്ധ്ര സ്വദേശി സ്വന്തമാക്കിയിരിക്കുകയാണ്. ഡിഡിസി 0001 എന്ന നമ്പ‍ർ പ്ലേറ്റിനായി ചെലവഴിച്ചത് 2.08 കോടി രൂപ. ബി​ഗ് ബോയ് ടോയ്സ് ഓക്ഷൻ ആപ്പിലൂടെയാണ് ഓട്ടോമൊബൈൽ വിപണിയെ അമ്പരപ്പിച്ച ഈ ലേലം നടന്നത്. ആന്ധ്ര പ്രദേശിലെ ​ഗുണ്ടൂർ സ്വദേശിയായ കിരൺ കോൽപകുലയാണ് ഇതുവരെയുള്ള റെക്കോഡുകൾ പിന്നിലാക്കിയത്. ഡിഡിസി 0001 പ്ലേറ്റ് ആദ്യം സ്വന്തമാക്കിയിരുന്നത് ജതിൻ അഹൂജ എന്നൊരു ബിസിനസുകാരനായിരുന്നു.

യൂസ്ഡ് ലക്ഷ്വറി വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന ബി​ഗ് ബോയ് ടോയ്സിനും പുതിയ ലേലം കൊണ്ട് കോളടിച്ചു. ഇവരുടെ ഓക്ഷൻ ഹൗസ് എന്ന പുതിയ സംരംഭത്തിലൂടെയാണ് റെക്കോഡ് ലേലം നടന്നത്. നിരവധി പേ‍ർ ഈ ഫാൻസി നമ്പറിനായി ഓക്ഷൻ ഹൗസിനെ സമീപിച്ചിരുന്നു. നടി ശിൽപ ഷെട്ടിയുടെ മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600, സിനിമ നിർമ്മാതാവ് രോഹിത് ഷെട്ടിയുടെ മെഴ്‌സിഡസ്-ബെൻസ് സിഎൽഎ 200ഡി, ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിന്റെ റേഞ്ച് റോവർ സ്‌പോർട് എസ് വിആ‍ർ എന്നിവയൊക്കെ വിൽപ്പനക്കിട്ടിരിക്കുന്ന പ്ലാറ്റ്ഫോമാണിത്. മുംബൈ, ബെം​ഗളൂരു, തുടങ്ങിയ മെട്രോപൊളിറ്റൻ കേന്ദ്രങ്ങൾക്കപ്പുറത്തേക്കും ലക്ഷ്വറി വാഹന പ്രിയവും ലക്ഷ്വറി ലൈഫും പടരുന്നു എന്നതിന് കൂടെ തെളിവായി ഈ റെക്കോഡ് ലേലം.