image

4 Oct 2023 4:04 PM IST

Automobile

സ്വാപ്പ് ചെയ്യാവുന്ന മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്‌നോളജി അവതരിപ്പിച്ച് റിലയന്‍സ്

MyFin Desk

reliance introduces swappable multi-purpose battery storage technology
X

Summary

റിന്യുവബിള്‍ എനര്‍ജി എക്‌സിബിഷനിലാണ് റിലയന്‍സ് ഈ ടെക്‌നോളജി അവതരിപ്പിച്ചത്


വൈദ്യുത വാഹനങ്ങള്‍ക്കായി സ്വാപ്പ് ചെയ്യാവുന്ന മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്‌നോളജി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവതരിപ്പിച്ചു. ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെ ഈ ടെക്‌നോളജി ഉപയോഗിച്ചു ഗൃഹോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഒരു ബാറ്ററി ഉപയോഗിച്ച് വാഹനവും, ഗൃഹോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ആശയം എന്നു കമ്പനി എക്‌സിക്യുട്ടീവ് പറഞ്ഞു.

റിന്യുവബിള്‍ എനര്‍ജി എക്‌സിബിഷനിലാണ് റിലയന്‍സ് ഈ ടെക്‌നോളജി അവതരിപ്പിച്ചത്.

റിലയന്‍സിന്റെ ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളില്‍ ബാറ്ററി സ്വാപ്പ് ചെയ്യാം അല്ലെങ്കില്‍ റൂഫ്‌ടോപ്പ് സോളാര്‍ പാനലുകള്‍ ഉപയോഗിച്ചു വീടുകളില്‍ വച്ചു തന്നെ റീ ചാര്‍ജ്ജും ചെയ്യാം.

2021-ല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ക്ലീന്‍ എനര്‍ജി ബിസിനസ്സിനായി കമ്പനി മൂന്ന് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നു മുകേഷ് അംബാനി നിക്ഷേപകരെ അറിയിച്ചിരുന്നു.

പിന്നീട് 2021,2022-ല്‍ ഏകദേശം 200 ദശലക്ഷം ഡോളറിന് രണ്ട് ബാറ്ററി കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തു.

സോഡിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്ന യുകെ ആസ്ഥാനമായുള്ള ഫാരാഡിയന്‍, ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് (എല്‍എഫ്പി) ബാറ്ററികള്‍ ഉത്പാദിപ്പിക്കുന്ന ലിഥിയം വെര്‍ക്‌സ് എന്നീ കമ്പനികളെയാണ് സ്വന്തമാക്കിയത്.