22 Jun 2025 1:37 PM IST
Summary
റെനോ, ഫോക്സ്വാഗണ്‍, സ്‌കോഡ എന്നീ കമ്പനികളുടെ വില്‍പ്പന ഇടിഞ്ഞു
ഇന്ത്യയില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ ഓട്ടോ ബ്രാന്‍ഡുകള്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. റെനോ, ഫോക്സ്വാഗണ്‍, സ്‌കോഡ എന്നീ കമ്പനികളുടെ വില്‍പ്പനയിലാണ് കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇടിവ് നേരിട്ടിട്ടുള്ളത്.
ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിന് ഡാറ്റയും അനലിറ്റിക്‌സും നല്‍കുന്ന മുന്‍നിര ദാതാക്കളായ ജാറ്റോ ഡൈനാമിക്‌സിന്റെ ഡാറ്റ പ്രകാരം 2024-2025 ല്‍ 37,900 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്.എന്നാല്‍ 2022-23ല്‍ ഇത് 78,926 യൂണിറ്റുകളായിരുന്നു.
അതുപോലെ, 2024-2025ല്‍ ഇന്ത്യയിലെ സ്‌കോഡയുടെ വില്‍പ്പന 44,866 യൂണിറ്റായിരുന്നു. 2022-2023ല്‍ കമ്പനി രാജ്യത്ത് വിറ്റഴിച്ചത് 52,269 യൂണിറ്റായിരുന്നു.
മറുവശത്ത്, ഫോക്സ്വാഗണ്‍ ബ്രാന്‍ഡ് 2024-25 ല്‍ 42,230 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. 2022-2023 ല്‍ കമ്പനി 41,263 യൂണിറ്റുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
'റെനോ, സ്‌കോഡ, ഫോക്‌സ്വാഗണ്‍ എന്നിവയ്ക്ക് അവരുടെ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നു,' ജാറ്റോ ഡൈനാമിക്‌സ് ഇന്ത്യ പ്രസിഡന്റ് രവി ജി ഭാട്ടിയ പിടിഐയോട് പറഞ്ഞു.
'ഉല്‍പ്പന്ന നിര പുതുക്കുന്നതില്‍ അവര്‍ മന്ദഗതിയിലായിരുന്നു, പല മോഡലുകളും ദീര്‍ഘകാലത്തേക്ക് മാറ്റമില്ലാതെ തുടര്‍ന്നു. നെറ്റ്വര്‍ക്ക് വ്യാപ്തിയും ഇടുങ്ങിയതായി തുടരുന്നു, പ്രത്യേകിച്ച് ടയര്‍ 2, ടയര്‍ 3 വിപണികളില്‍, വിശാലമായ പ്രേക്ഷകരിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നു,' ഭാട്ടിയ പറഞ്ഞു.
ചെലവ് കുറഞ്ഞ കോംപാക്റ്റ് കാറുകള്‍ക്ക് പേരുകേട്ട ജാപ്പനീസ്, കൊറിയന്‍ ഇന്ത്യയില്‍ അവസരം ഉപയോഗപ്പെടുത്തി. എന്നാല്‍ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ പരമ്പരാഗതമായി വലിയ മോഡലുകള്‍ നിര്‍മ്മിക്കുകയും ഈ പരിമിതിക്കുള്ളില്‍ മത്സരാധിഷ്ഠിത ഓഫറുകള്‍ നല്‍കാന്‍ പാടുപെടുകയും ചെയ്തതായി ഭാട്ടിയ പറഞ്ഞു.
എങ്കിലും 'തീര്‍ച്ചയായും തിരുത്തലിന്റെ സൂചനകളുണ്ട്. ഉദാഹരണത്തിന്, സ്‌കോഡ അടുത്തിടെ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സബ്‌കോംപാക്റ്റ് എസ്യുവിയായ കൈലാഖ് പുറത്തിറക്കി,' അദ്ദേഹം പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
