image

28 March 2026 2:25 PM IST

Automobile

Royal Enfield Guerrilla 450 Apex: റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 പുതിയ അപെക്‌സ് വേരിയന്റ് പുറത്തിറക്കി

MyFin Desk

Royal Enfield Guerrilla 450 Apex: റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 പുതിയ അപെക്‌സ് വേരിയന്റ് പുറത്തിറക്കി
X

Summary

സ്പോർട്ടിയർ ലുക്ക്, അലുമിനിയം ഹാൻഡിൽബാർ, ചെറിയ ഡിസൈൻ അപ്‌ഡേറ്റുകൾ; ഡാഷ് വേരിയന്റിലും പുതുക്കൽ


റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ സ്ട്രീറ്റ്-ഫോക്കസ്ഡ് ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ന് പുതിയ അപെക്‌സ് വേരിയന്റ് അവതരിപ്പിച്ചു. ഇതിനൊപ്പം ഡാഷ് ട്രിംമും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

പുതിയ ഗറില്ല 450അപെക്‌സ് വേരിയന്റിന്റെ പ്രധാന ഹൈലൈറ്റ് അലുമിനിയം ഹാൻഡിൽബാറാണ്. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്‌പോർട്ടിയർ റൈഡിംഗ് പോസിഷനും ലുക്കും ഇത് നൽകുന്നു. മുൻവശത്ത് ചെറിയ ഫ്ലൈസ്‌ക്രീനും റിയർ കൗളും ഉൾപ്പെടുന്ന ഡിസൈൻ അപ്‌ഡേറ്റുകളും നൽകിയിട്ടുണ്ട്. അപെക്സ് റെഡ്, അപെക്സ് ബ്ലാക്ക്, അപെക്സ് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭിക്കുന്നത്. എന്നാൽ മെക്കാനിക്കലായി സ്റ്റാൻഡേർഡ് മോഡലുമായി സമാനത തുടരുന്നു.

ബൈക്കിന് കരുത്ത് പകരുന്നത് 450സിസി ഷെര്‍പ്പ എൻജിനാണ്. ഇത് 40 എച്ച്പിയും 40 എന്‍എം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. ഹാർഡ്വെയറിൽ 43എംഎം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും, 140എംഎം ട്രാവലും, പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ 150എംഎം ട്രാവൽ റിയർ മോണോഷോക്കും ഉൾപ്പെടുന്നു. ബ്രേക്കിംഗിന് മുന്നിൽ 310എംഎം ഡിസ്കും പിന്നിൽ 270എംഎം ഡിസ്കും ഡ്യുവൽ-ചാനൽ എബിഎസ് പിന്തുണയോടെയാണ്.

വില സംബന്ധിച്ച്,അപെക്‌സ് റെഡ് വേരിയന്റിന് ₹2,49,194യും അപെക്സ് ബ്ലാക്ക്, ഗ്രീൻ മോഡലുകൾക്ക് 2,56,387രൂപയുമാണ് വില.

അതേസമയം ഡാഷ് ട്രിമ്മിൽ ഹെഡ്ലാമ്പ് ഗ്രില്ലും നക്കിള്‍ ഗാർഡുകളും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരിഷ്‌കരിച്ച ടയർ കോമ്പൗണ്ട് ലഭിക്കുന്നതിലൂടെ വരണ്ട റോഡുകളിൽ ഏകദേശം 8% കൂടുതൽ ഗ്രിപ്പും നനഞ്ഞ സാഹചര്യങ്ങളിൽ 17% വരെ മെച്ചപ്പെട്ട ഗ്രിപ്പും വാഗ്ദാനം ചെയ്യുന്നു.