2 Nov 2025 4:32 PM IST
Summary
വില്‍പ്പന ഒക്ടോബറില്‍ 13 ശതമാനം വര്‍ധിച്ച് 124,951 യൂണിറ്റായി
മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഒക്ടോബറില്‍ 13 ശതമാനം വര്‍ധിച്ച് 124,951 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 110,574 യൂണിറ്റായിരുന്നു.
ആഭ്യന്തര വില്‍പ്പന 2024 ഒക്ടോബറില്‍ 101,886 യൂണിറ്റുകളില്‍ നിന്ന് 15 ശതമാനം വര്‍ധനവോടെ 116,844 യൂണിറ്റായതായി റോയല്‍ എന്‍ഫീല്‍ഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
എങ്കിലും, കഴിഞ്ഞ മാസം കയറ്റുമതി 7 ശതമാനം ഇടിഞ്ഞ് 8,107 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,688 യൂണിറ്റായിരുന്നുവെന്ന് ഐഷര്‍ മോട്ടോഴ്സ് ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി പറഞ്ഞു.
ഉത്സവ കാലയളവ് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള അഭൂതപൂര്‍വമായ പ്രതികരണമായി മാറിയെന്ന് ഐഷര്‍ മോട്ടോഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും റോയല്‍ എന്‍ഫീല്‍ഡ് സിഇഒയുമായ ബി ഗോവിന്ദരാജന്‍ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
