10 March 2026 5:40 PM IST
Sanju Samson Range Rover Collection : ഒരിക്കൽ റേഞ്ച് റോവർ സ്വപ്നം കണ്ട സഞ്ജു സാംസൺ; ഇന്ന് ഗാരേജിൽ ഒന്നിലധികം ആർആർ, തലയെടുപ്പോടെ ലെക്സസ് , ബിഎംഡബ്ല്യു,
MyFin Desk
Summary
ഒരിക്കൽ റേഞ്ച് റോവർ സഞ്ജു സാംസണിൻ്റെ സ്വപ്നം ആയിരുന്നെങ്കിൽ ഇന്ന് ഗാരേജിൽ രണ്ടിലധികം റേഞ്ച് റോവർ മോഡലുകൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായി സഞ്ജു സാംസൺ കുതിപ്പിനൊരുങ്ങുകയാണ്. ട്വൻ്റി ട്വൻ്റി ലോകകപ്പിലൂടെ കരുത്ത് തെളിയിച്ച സഞ്ജു ഒരിക്കൽ ഒരു റേഞ്ച് റോവർ വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ ഇന്ന് ഗാരേജിൽ തലയെടുപ്പോടെ കിടക്കുന്നത് രണ്ട് റേഞ്ച് റോവർ മോഡലുകളാണ്. സഞ്ജു സാംസണിൻ്റെ ഗാരേജിലെ ആഡംബര വാഹനങ്ങൾ ഏതൊക്കെയാണ്?
ലെക്സസിൻ്റെ ഇഎസ് 300 എച്ചാണ് ഏറ്റവും ശ്രദ്ധേയമായ വാഹനങ്ങളിലൊന്ന്. പ്രീമിയം 5 സീറ്റർ സെഡാന് 60 -68 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. 2487 സിസി പെട്രോൾ എഞ്ചിനോട് കൂടിയ വാഹനം ഓട്ടോമാറ്റിക് സസ്പെൻഷനോട് കൂടിയതാണ്. സെൽഫ് ചാർജിംഗ് ഹൈബ്രിഡ് പവർട്രെയിൻ യാത്രക്കാർക്ക് മികച്ച കംഫർട്ട് നൽകുന്നു. മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന ലക്ഷ്വറി സെഡാൻ കൂടെയാണിത്. 2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനും 118hp ഇലക്ട്രിക് മോട്ടോറുമാണുള്ളത്. 22.37–22.58 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇക്കോ, നോർമൽ, സ്പോർട്ട് ഡ്രൈവ് മോഡുകളുണ്ട്.
തിളങ്ങി റേഞ്ച് റോവർ സ്പോർട്ട് , ഓട്ടോബയോഗ്രഫി മോഡലുകൾ
റേഞ്ച് റോവറിൻ്റെ രണ്ട് മോഡലുകളിൽ ഒന്ന് റേഞ്ച് റോവർ സ്പോർട്ടാണ്. മറ്റൊന്ന് ഓട്ടോബയോഗ്രഫിയും
ഗാരേജിലെ ഏറ്റവും വില കൂടിയ മോഡലുകളും ഇത് തന്നെയാണ് എന്നാണ് സൂചന. 1 .40 കോടി രൂപ മുതൽ മൂന്ന് കോടി രൂപ വരെ വില വരുന്ന സ്പോട്ട് മോഡൽ ഓഫ് റോഡിലെ രാജാവാണ്. ഫ്ലാഗ്ഷിപ്പ് റേഞ്ച് റോവറിന് തൊട്ടുതാഴെയായുള്ള ആഡംബര എസ്‌യുവി മോഡലാണിത് .
മൈൽഡ്-ഹൈബ്രിഡ് , പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉൾപ്പെടെ വിവിധ പവർട്രെയിനുകൾ ലഭ്യമാണ്. 3.0L 6-സിലിണ്ടർ ഡീസൽ , 346 എച്ച്പി കരുത്ത് 700 Nm ടോർക്ക് എന്നിവയാണ് സവിശേഷതകൾ. 5.8 സെക്കൻഡിനുള്ളിൽ 0–100 കിലോമീറ്റർ/മണിക്കൂർ വേഗതയിലെത്താം.എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമാണ്.
സെപ്റ്റംബറിൽ സ്വന്തമാക്കിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി മോഡലിന് മൂന്ന് കോടി രൂപയോളമാണ് വില. സൻ്റോറിനി ബ്ലാക്ക് നിറത്തിലെ മോഡൽ സച്ചിൻ, ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഓഡി എ6 , ബിഎംഡബ്ല്യു 5 തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്ന ഗാരേജിന് ഏകദേശം 100 കോടി രൂപയാണ് മൂല്യം.
പഠിക്കാം & സമ്പാദിക്കാം
Home
