14 Jan 2026 8:41 PM IST
Summary
സ്കോഡയുടെ 7-സീറ്റർ ഇലക്ട്രിക് വാഹനം
ഇലക്ട്രിക് വാഹന തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകാൻ സ്കോഡയുടെ 7 സീറ്റർ ഇലക്ട്രിക് വാഹന പീക്ക്. സ്കോഡയുടെ മോഡൽ നിരയുടെ ഏറ്റവും ഉയർന്ന സ്ഥാനമാണ് ഈ പേര് പ്രതിഫലിപ്പിക്കുന്നത്. തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഈ മോഡലിന്റെ സ്ഥാനം എവിടെയാണെന്നതിനെക്കുറിച്ചുള്ള ഒരു 'വ്യക്തമായ പ്രസ്താവന'യായാണ് വാഹന നിർമാതാക്കൾ ഇതിനെ പറയുന്നത്.
സ്കോഡയുടെ 'മോഡേൺ സോളിഡ്' ഡിസൈൻ ഭാഷയോടൊപ്പം 2022 ൽ പുറത്തിറങ്ങിയ വിഷൻ 7S എന്ന കൺസെപ്റ്റ് കാറിനെ അടിസ്ഥാനമാക്കിയാണ് സ്കോഡ ഈ പുതിയ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും വ്യത്യസ്തമായ T-ആകൃതിയിലുള്ള ലൈറ്റുകൾ പുതിയ പീക്കിന്റെ മുഖമുദ്രയാണ്.
സുസ്ഥിരത, പ്രവർത്തനക്ഷമമായ ഡിസൈൻ, നൂതന സാങ്കേതികവിദ്യ എന്നിവയ്ക്ക് ഊന്നൽ നൽകി ബ്രാൻഡിന്റെ ഭാവി ദിശാബോധം വ്യക്തമാക്കിയിരുന്നു. വിശാലമായ സൗകര്യങ്ങൾക്കും യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന കമ്പനിയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ടാണ് 'പീക്ക്' നിർമ്മിച്ചിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
