image

12 Jun 2026 4:49 PM IST

Automobile

Skoda Kodiaq RS Booking : പ്രീമിയം എസ്‍യുവി സെഗ്മൻ്റിലെ രാജാവ്, കരുത്ത് തെളിയിക്കാൻ കോഡിയാക്ക് ആ‍ർഎസ്

MyFin Desk

premium suv, kodiaq rs is coming to prove its strength
X

Summary

സ്കോഡ ആരാധകർ ഏറെ കാത്തിരിക്കുന്ന മോഡൽ. ആർ‌എസ് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌കോഡ എസ്‌യുവിയാണ് പുതിയ കൊഡിയാക്. ബുക്കിങ് ജൂൺ 22 മുതൽ


പ്രീമിയം ലക്ഷ്വറി എസ്‍യുവി സെ​ഗ്മൻ്റിലെ രാജാവാണ്. ജൂൺ 22 ന് സ്കോഡ കൊഡിയാക് ആർ‌എസിൻ്റെ ബുക്കിങ് ആരംഭിക്കുന്നു. ആദ്യ ബാച്ചിൽ 50 യൂണിറ്റുകളാണ് വിൽപ്പന. ഇൻ്റീരിയറിലും എക്സ്റ്റീരിയറിലും കൂടുതൽ സ്‌പോർട്ടിയായ അലങ്കാരങ്ങളുമായാണ് ആർഎസ് എത്തുന്നത്. 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉള്ള മോഡൽ ആർ‌എസ് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്കോഡ എസ്‌യുവിയായിരിക്കും. പൂർണ്ണമായി ഇറക്കുമതി ചെയ്തായിരിക്കും വാഹനം കൊണ്ടുവരുന്നത്. സ്കോഡ ആരാധകർ ഏറെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണിത്.

തിളങ്ങുന്ന ആർഎസ് ബാഡ്ജിങ്

265 എച്ച്‌പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് സവിശേഷത. ആർ‌എസ് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌കോഡ എസ്‌യുവിയായിരിക്കും കൊഡിയാക് എന്നതു തന്നെയാണ് ഈ മോഡൽ വ്യത്യസ്തമാക്കുന്നത്. സ്കോഡ മോട്ടോർസ്‌പോർട്‌സിന്റെ 125-ാം വാർഷികത്തോട് അനുബന്ധിച്ചാണ് കമ്പനി പുതിയ മോഡൽ പുറത്തിറക്കുന്നത്. എസ്‌യുവി ആരാധകരെ വിസ്മയിപ്പിക്കുന്നതായിരിക്കും കോഡിയാക്കിൻ്റെ ആർ‌എസ് ബാഡ്ജ് മോഡൽ എന്നതിൽ സംശയമില്ല.

ഇറാൻ ഇസ്രായേൽ സംഘർഷം ഷിപ്പിങ് ലോജിസ്റ്റിക്സ് രംഗത്തെ ബാധിച്ചിരിക്കുന്നതിനാൽ വളരെ കുറഞ്ഞ യൂണിറ്റുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ വിൽപ്പനക്ക് എത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്കോഡ ഒക്ടാവിയ ആർ‌എസിന്റെയും 100 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനക്ക് എത്തിച്ചിരുന്നത്. ഈ സെവൻ സീറ്റർ ഫ്ലാഗ്ഷിപ്പ് മോഡലിന് ഏകദേശം 50 ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഫീച്ചേഴ്സ് ഇങ്ങനെ

  • പരമാവധി പവർ : 265 ബിഎച്ച്പി
  • പരമാവധി ടോർക്ക്: 400 എൻഎം ട്രാൻസ്മിഷൻ

ശക്തമായ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വെറും 6.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് മോഡലിൻ്റെ ബമ്പർ സ്റ്റൈലിംഗും യുണീക്കാണ്. സ്‌പോർട്ടി ലുക്കിലെ ഓൾ-ബ്ലാക്ക് ഡിസൈൻ തീം, ബാഡ്ജിംഗ്, എക്‌സ്‌ക്ലൂസീവ് അലോയ് വീലുകൾ എന്നിവയെല്ലാം ഈ കിടിലൻ മോഡലിനെ വേറിട്ട് നിർത്തും. കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗും ഇൻസേർട്ടുകളും ഉള്ള ഓൾ-ബ്ലാക്ക് ക്യാബിൻ പ്രീമിയം ലുക്ക് നൽകും. ബക്കറ്റ് സീറ്റുകൾ കിടിലൻ സ്പോർട്സ് ലുക്ക് നൽകും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവൽ വയർലെസ് ചാർജറുകൾ, പനോരമിക് സൺറൂഫ് തുടങ്ങി എല്ലാ സ്മാർട്ട് ഫീച്ചറുകളും കോഡിയാക്ക് ആർഎസിലുമുണ്ട്.