image

11 Jan 2026 9:20 PM IST

Automobile

Suzuki EAccess EV Launch : ഇ-ആക്‌സസ്- സുസുക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

MyFin Desk

Suzuki EAccess EV Launch :  ഇ-ആക്‌സസ്- സുസുക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി
X

Summary

ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു


പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഇ-ആക്‌സസ് എന്ന പേരിലുള്ള സ്‌കൂട്ടറിന് 1.88 ലക്ഷം രൂപയാണ് വില. ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു.പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനോടു കൂടിയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്.

മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേയുള്ള മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ ആണ് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍. ഇതോടെ ഇ-ആക്‌സസ് ഇപ്പോള്‍ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്.ദീര്‍ഘ കാല സേവനം വാഗ്ദാനം ചെയ്യുന്ന ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് സുസുക്കി ഇ-ആക്‌സസിന് കരുത്ത് പകരുന്നത്.

15Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 4.1kW ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റിവേഴ്‌സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയ്ക്കൊപ്പം മൂന്ന് റൈഡ് മോഡുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. എക്കോ, റൈഡ് എ, റൈഡ് ബി എന്നിവയാണ് ഈ റൈഡ് മോഡുകള്‍. കുറഞ്ഞ ബാറ്ററി ചാര്‍ജില്‍ പോലും സ്ഥിരതയാര്‍ന്ന പ്രകടനം പുലര്‍ത്തുമെന്നും സുസുക്കി അവകാശപ്പെടുന്നു.

എല്‍ഇഡി ലൈറ്റിങ്, ടു-ടോണ്‍ അലോയ് വീലുകള്‍, കുറഞ്ഞ അറ്റകുറ്റപ്പണികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. നിലവിലുള്ള 1,200-ലധികം ഔട്ട്ലെറ്റുകളിലൂടെ സുസുക്കി ഇ-ആക്സസ് വില്‍ക്കും. നിലവില്‍ 240-ലധികം സ്ഥലങ്ങളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭ്യമാണെന്നും നെറ്റ്വര്‍ക്കിലുടനീളം പോര്‍ട്ടബിള്‍ എസി ചാര്‍ജറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.