image

23 May 2024 9:55 AM GMT

Automobile

സുസുക്കിയുടെ ലക്ഷ്യം എംജി കോമറ്റോ; ഇഡബ്ല്യുഎക്‌സിന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തു

MyFin Desk

suzuki registers patent for ev vehicle ewx to be launched in 2025
X

Summary

  • ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്നതാണ് ഈ മോഡല്‍
  • സുസുക്കിയുടെ എസ്-പ്രസ്സോ എന്ന കാറിനെക്കാളും ചെറുതായിരിക്കുമിത്
  • സുസുക്കിയാണ് പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്


അടുത്ത വര്‍ഷം മാരുതി സുസുക്കി പുറത്തിറക്കുന്ന ഇഡബ്ല്യുഎക്‌സ് (eWX) എന്ന കണ്‍സെപ്റ്റ് ഇലക്ട്രിക് വെഹിക്കിളിന്റെ പേറ്റന്റ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു.

സുസുക്കിയാണ് പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ കോംപാക്റ്റ് ഇലക്ട്രിക് വെഹിക്കിളിന്റെ കണ്‍സെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത് 2023-ല്‍ ടോക്കിയോയില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ്.

ഇഡബ്ല്യുഎക്‌സിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1620 എംഎം ഉയരവുമാണുള്ളത്.

സുസുക്കിയുടെ എസ്-പ്രസ്സോ എന്ന കാറിനെക്കാളും ചെറുതായിരിക്കുമിത്.

ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്നതാണ് ഈ മോഡല്‍.

ഇഡബ്ല്യുഎക്‌സിനു പുറമെ മാരുതി സുസുക്കി പുറത്തിറക്കാന്‍ പോകുന്ന മറ്റൊരു ഇലക്ട്രിക് വെഹിക്കിളാണ് ഇവിഎക്‌സ്. നിലവില്‍ ഇവിഎക്‌സിന്റെ പരീക്ഷണ ഓട്ടം നടത്തുകയാണ് മാരുതി സുസുക്കി. അടുത്ത വര്‍ഷമായിരിക്കും ഇവിഎക്‌സ് വിപണിയിലിറക്കുക.