image

13 Jun 2026 4:16 PM IST

Automobile

Tata Cars Price Hike : ടാറ്റ ഇവി കാറുകൾക്കും വില കൂടും, പ്രീമിയം സെഗ്മൻ്റിൽ 45000 രൂപ വരെ വില വർധന

MyFin Desk

Tata Cars Price Hike :  ടാറ്റ ഇവി കാറുകൾക്കും വില കൂടും,  പ്രീമിയം സെഗ്മൻ്റിൽ 45000 രൂപ വരെ വില വർധന
X

Summary

ടാറ്റ കാറുകളുടെ വില വർധന ജൂലൈ ഒന്നു മുതൽ. പ്രീമിയം സെഗ്മൻ്റിൽ 45000 രൂപ വരെ വില വർധന വരും


ഇവി സെഗ്മൻ്റിലുൾപ്പെടെ എല്ലാ കാർ മോഡലുകൾക്കും വില വർധനയുമായി ടാറ്റ മോട്ടോഴ്സ്. പുതുക്കിയ വില ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും. മോഡലും വേരിയന്റും അനുസരിച്ച് 1.5 ശതമാനം വരെ വില വർദ്ധനവ് പ്രതീക്ഷിക്കാം.

വർദ്ധിച്ചുവരുന്ന ഉൽപാദന ചെലവുകളും പണപ്പെരുപ്പവുമാണ് ടാറ്റയും വാഹനങ്ങൾക്ക് വില ഉയർത്താൻ കാരണം. മാരുതിയും ഹ്യൂണ്ടായിയും ഉൾപ്പെടെ വിവിധ മോഡലകൾക്ക് വീണ്ടും വില വർധന പ്രഖ്യാപിച്ചിരുന്നു. നഷ്ടം ഭാഗികമായി നികത്തുന്നതിനാണ് തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു. വർദ്ധിച്ച ചെലവുകളുടെ വലിയ ഭാഗം ടാറ്റ മോട്ടോഴ്‌സ് തന്നെ വഹിക്കുന്ന രീതിയിലാണ് വില വർധനയെന്നും കമ്പനി അറിയിച്ചു.

വില ‍വ‍ർധന ഏറ്റവുമധികം ബാധിക്കുന്നത് എസ്‍യുവികളെ

ടാറ്റ മോട്ടോഴ്‌സിന്റെ മുഴുവൻ പാസഞ്ചർ ശ്രേണിക്കും വില വർധന ബാധകമാകും . ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച്, നെക്‌സോൺ, കർവ്വ്, ഹാരിയർ, സഫാരി, സിയറ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കും വില ഉയരും. ടിയാഗോ ഇവി, പഞ്ച് ഇവി, കർവ്വ് ഇവി, നെക്‌സോൺ ഇവി, ഹാരിയർ എന്നീ ഇലക്ട്രിക് വാഹനങ്ങൾക്കും വില വർധന വരുന്നത് ഇവി പ്രേമികൾക്ക് തിരിച്ചടിയാണ്. മോഡലും വേരിയന്റും അനുസരിച്ച് വില വർധനവിൽ വ്യത്യാസമുണ്ടാകും. പരമാവധി 45000 രൂപ വരെ വില ഉയർന്നേക്കുമെന്നാണ് സൂചന.

പ്രീമിയം വിഭാഗത്തിലായിരിക്കും ഏറ്റവും കൂടുതൽ വില വർധനവ് ഉണ്ടാകുക. വേരിയന്റിന് അനുസരിച്ച് ഏകദേശം 25,000 രൂപ മുതൽ 45,000 രൂപ വരെ വില വർദ്ധനവ് പ്രതീക്ഷിക്കാം. ടാറ്റ ഹാരിയർ ഇവി, സഫാരി ഇവി എന്നിവക്കും വില കൂടും. ഏറ്റവുമധികം വില ഉയരുന്നത് ഈ ടോപ് എൻഡ് മോഡലുകൾക്കായിരിക്കും. ടാറ്റ കർവ് ഇവി പ്രീമിയം ഇലക്ട്രിക് കൂപ്പെ-എസ്‌യുവിയായതിനാൽ വില വ‍‍ർധന തിരിച്ചടിയായേക്കും.