image

20 Jun 2026 4:16 PM IST

Automobile

Tata Harrier Defect Refund : ടാറ്റ ഹാരിയ‍ർ തകരാ‍ർ , ഉടമക്ക് 21 ലക്ഷം രൂപ തിരികെ നൽകണമെന്ന് കോടതി

MyFin Desk

Tata Harrier Defect Refund : ടാറ്റ ഹാരിയ‍ർ തകരാ‍ർ , ഉടമക്ക് 21 ലക്ഷം രൂപ തിരികെ നൽകണമെന്ന് കോടതി
X

Summary

ടാറ്റ ഹാരിയറിലെ തകരാർ, ഉടമക്ക് വാഹന ഉടമ വാഹനം മാറ്റി നൽകുകയോ 21 .4 ലക്ഷം രൂപ തിരികെ നൽകുകയോ വേണമെന്ന് കോടതി.


തകരാറുള്ള ടാറ്റ ഹാരിയർ വിറ്റതിന് വാഹന ഉടമക്ക് 21 .4 ലക്ഷം രൂപ തിരികെ നൽകുകയോ വാഹനം മാറ്റി നൽകുകയോ വേണമെന്ന് ഉപഭോക്തൃ കമ്മീഷൻ.

പലിശയും 1 ലക്ഷം രൂപ നഷ്ടപരിഹാരവും സഹിതമാണ് 21.4 ലക്ഷം രൂപ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്. ഹിമാചൽ പ്രദേശിലെ ഒരു ഉപഭോക്തൃ കമ്മീഷനാണ് ശ്രദ്ധേയമായ ഉത്തരവിട്ടിരിക്കുന്നത്. ട്ട വാഹനത്തിന് നിർമ്മാണ തകരാറുകൾ ഉണ്ടായിരുന്നെന്ന് കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് വിധി. ആദ്യത്തെ 26,000 കിലോമീറ്റർ ഉപയോഗത്തിനുള്ളിൽ സ്റ്റിയറിംഗ് സംബന്ധമായ ഒന്നിലധികം പ്രശ്‌നങ്ങളും ടൈമിംഗ് ബെൽറ്റ് തകരാറുകളും വാഹനത്തിനുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് നഷ്ട പരിഹാരത്തിനായി ഉപഭോക്താവ് കോടതിയെ സമീപിച്ചത്.വാഹനം 2022 ഹാരിയർ XZA+ ഡാർക്ക് എഡിഷൻ ആണ്. പാലംപൂരിലെ താമസക്കാരനായ ഡോ. കൃഷൻ ലാൽ കപുർ 2022 മെയ് 10 നാണ് ഹിമാചൽ പ്രദേശിലെ ഒരു ഡീലറിൽ നിന്ന് വാഹനം വാങ്ങുന്നത്. ജെകെആർ മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് വാഹനം വിറ്റത്. വില 21 .4 ലക്ഷം രൂപയായിരുന്നു. കാംഗ്ര ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനം വാങ്ങിയ ഉടൻ തന്നെ പ്രശ്‌നങ്ങളും തുടങ്ങിയെന്ന് ഉപഭോക്താവ് ആരോപിക്കുന്നു. ആദ്യ 1000 കിലോമീറ്ററിനുള്ളിൽ തന്നെ സ്റ്റിയറിംഗിൻ്റെ ഭാഗത്ത് നിന്ന് ശബ്ദങ്ങളും വൈബ്രേഷനുകളും ഉണ്ടായി. വാറൻ്റി ഉണ്ടായിരുന്നതിനാൽ അംഗീകൃത ടാറ്റ ഡീലർഷിപ്പിൽ നിന്ന് , 2022 മെയ് 30-ന് സ്റ്റിയറിംഗ് അസംബ്ലി യൂണിറ്റ് മാറ്റിസ്ഥാപിച്ചു.

ടൈമിംഗ് ബെൽറ്റിലും തകരാർ

എന്നിട്ടും സ്റ്റിയറിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ ആയില്ല. സർവീസിംഗിലും ഈ അപാകതകൾ പരിഹരിക്കാൻ ആയില്ല.ടൈമിംഗ് ബെൽറ്റിലും തകരാറുകൾ ഉണ്ടായി. ഇത് വാഹനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനാലാണ് കോടതിയെ സമീപിച്ചത്.

ഒരു ടൈമിംഗ് ബെൽറ്റ് എഞ്ചിന്റെ നിർണായക ഭാഗമാണ്. ടൈമിംഗ് ബെൽറ്റ് തകരാറിലായാൽ, എഞ്ചിന് പവർ നഷ്ടപ്പെടുകയും, സ്തംഭിക്കുകയും പൂർണ്ണമായും ഓഫാകുകയും ചെയ്യും. അത്തരമൊരു തകരാർ എഞ്ചിന്റെ ആന്തരിക ഭാഗങ്ങൾക്ക് ഗുരുതരമായ കേടുപാടുകളും വരുത്തും.വാഹനത്തിൽ ടൈമിംഗ് ബെൽറ്റും അനുബന്ധ ഘടകങ്ങളും മാറ്റിസ്ഥാപിച്ചിരുന്നു.