24 March 2026 7:06 PM IST
Tata Motors Announces Car Price Hike: ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു
MyFin Desk
Summary
ഏപ്രില്‍ 1 മുതല്‍ ശരാശരി 0.5% വിലവര്‍ധന; ചെലവ് കൂടിയതിന്റെ ആഘാതം
പ്രമുഖ വാഹന നിര്‍മ്മാതാക്കളായടാറ്റ മോട്ടോഴ്സ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഉത്പാദന ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ നിരയില്‍ ശരാശരി 0.5 ശതമാനം വരെ വില വര്‍ധന ഉണ്ടാകും. എന്നാല്‍ മോഡലുകളും വേരിയന്റുകളും അനുസരിച്ച് വില വ്യത്യാസപ്പെടും.
ഇന്ത്യന്‍ വിപണിയില്‍ ഹാച്ച്ബാക്ക്, സെഡാന്‍, എസ്‌യുവി വിഭാഗങ്ങളിലായി നിരവധി മോഡലുകള്‍ ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റ ടിയാഗോ, ടാറ്റ ടിഗോർ, ടാറ്റ അൽട്രോസ്, ടാറ്റ പഞ്ച്, ടാറ്റ നെക്‌സൺ, ടാറ്റ ഹാരിയർ, ടാറ്റ സഫാരി എന്നിവയാണ് ഐസിഇ വിഭാഗത്തിലെ പ്രധാന മോഡലുകള്‍.
വാഹനം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബുക്കിംഗ് പൂര്‍ത്തിയാക്കുന്നത് പ്രയോജനകരമായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
