image

25 March 2026 9:35 PM IST

Automobile

Tata Motors Car Price Hike : ടാറ്റ മോട്ടോഴ്സ് കാറുകള്‍ക്ക് വില വര്‍ധന

MyFin Desk

Tata Motors Car Price Hike : ടാറ്റ മോട്ടോഴ്സ് കാറുകള്‍ക്ക് വില വര്‍ധന
X

Summary

ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍; ശരാശരി 0.5% വരെ വര്‍ധന


പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. ചെലവ് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് വില പരിഷ്‌കരണം. പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളില്‍ ശരാശരി 0.5 ശതമാനം വരെ വില വര്‍ധന ഉണ്ടാകും.

മോഡലുകളും വേരിയന്റുകളും അനുസരിച്ച് വിലയില്‍ വ്യത്യാസം ഉണ്ടാകുമെന്ന് ടാറ്റ വ്യക്തമാക്കി. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് ഇതിന്റെ സ്വാധീനം ഉണ്ടാകും.

അസംസ്‌കൃത വസ്തുക്കളുടെ വിലയും പ്രവര്‍ത്തന ചെലവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പുതിയ വില പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് കമ്പനി സൂചിപ്പിച്ചു.