image

13 Feb 2024 8:37 AM GMT

Automobile

രണ്ട് ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്

MyFin Desk

രണ്ട് ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്
X

Summary

  • നെക്‌സണ്‍, ടിയാഗോ എന്നിവയുടെ വിലയാണ് കുറച്ചത്
  • 2023-ല്‍ 69,153 യൂണിറ്റ് ഇലക്ട്രിക് വെഹിക്കിളുകളാണ് ടാറ്റ വിറ്റത്
  • ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ മാരുതി സുസുക്കിയെ മറികടന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മാതാക്കളായി മാറിയിരുന്നു


രണ്ട് ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്

നെക്‌സണ്‍, ടിയാഗോ എന്നിവയുടെ വിലയാണ് കുറച്ചത്

നെക്‌സണിന് 1.20 ലക്ഷം രൂപ വരെയും, ടിയാഗോയ്ക്ക് 70,000 രൂപ വരെയും വില കുറയുമെന്നു ടാറ്റ അറിയിച്ചു.

ഈ രണ്ട് മോഡലുകളും ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളാണ്.

അതേസമയം ടാറ്റ ഈയടുത്ത് ലോഞ്ച് ചെയ്ത ഇലക്ട്രിക് മോഡലായ പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

സമീപകാലത്ത് ബാറ്ററി സെല്ലുകളുടെ വില കുറഞ്ഞതാണ് ഇപ്പോള്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാന്‍ കാരണമെന്നു കമ്പനി അറിയിച്ചു.

ഭാവിയില്‍ ബാറ്ററി വില ഇനിയും കുറയും. ഈ സാഹചര്യത്തില്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്ന ആഗ്രഹമാണു കാറുകളുടെ വില കുറയ്ക്കാന്‍ കമ്പിനിയെ പ്രേരിപ്പിച്ചതെന്നു ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

2023-ല്‍ 69,153 യൂണിറ്റ് ഇലക്ട്രിക് വെഹിക്കിളുകളാണ് ടാറ്റ വിറ്റത്.

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ മാരുതി സുസുക്കിയെ മറികടന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മാതാക്കളായി മാറിയിരുന്നു.

ഇലക്ട്രിക് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നതിനാല്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ വിപണിയിലിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

കര്‍വ്, ഹാരിയര്‍, സിയാറ, ആള്‍ട്രോസ് തുടങ്ങിയവയാണ് ഈ വര്‍ഷം ടാറ്റ വിപണിയിലിറക്കാന്‍ പോകുന്ന ഇലക്ട്രിക് കാറുകള്‍.