1 July 2025 3:22 PM IST
Summary
- മൊത്ത ആഭ്യന്തര വില്‍പ്പനയില്‍ 12ശതമാനം ഇടിവ്
- വാണിജ്യ വാഹന വില്‍പ്പനയും ഇടിഞ്ഞു
ടാറ്റ മോട്ടോഴ്സിന്റെ മൊത്ത ആഭ്യന്തര വില്‍പ്പന ജൂണില്‍ 12 ശതമാനം ഇടിഞ്ഞ് 65,019 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 74,147 യൂണിറ്റായിരുന്നു.
ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 15 ശതമാനം ഇടിഞ്ഞ് 37,083 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 43,524 യൂണിറ്റായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ആഭ്യന്തര വിപണിയിലെ മൊത്തം വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ജൂണില്‍ 30,623 യൂണിറ്റുകളില്‍ നിന്ന് 12 ശതമാനം ഇടിഞ്ഞ് 27,936 യൂണിറ്റായി.
ആരോഗ്യകരമായ മണ്‍സൂണ്‍ പ്രവചനങ്ങള്‍, റിപ്പോ നിരക്ക് കുറയ്ക്കല്‍, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഊന്നല്‍ എന്നിവ മൂലം വരും പാദങ്ങളില്‍ വാണിജ്യ വാഹനങ്ങളുടെ എണ്ണം ക്രമേണ മെച്ചപ്പെടുമെന്ന് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് പറഞ്ഞു.