image

22 Feb 2026 2:34 PM IST

Automobile

ഓടുന്ന കിലോമീറ്ററിന് അനുസരിച്ച് ബാറ്ററിക്ക് പണം; ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്ക് പുത്തൻ വാഗ്ദാനവുമായി ടാറ്റ

MyFin Desk

ഓടുന്ന കിലോമീറ്ററിന് അനുസരിച്ച് ബാറ്ററിക്ക് പണം; ഇലക്ട്രിക് കാര്‍ ഉപഭോക്താക്കള്‍ക്ക് പുത്തൻ വാഗ്ദാനവുമായി ടാറ്റ
X

Summary

'ബാസ്' എന്ന് പറയപ്പെടുന്ന ഈ മാതൃകയിലൂടെ ഇലക്ട്രിക് കാറുകളുടെ പ്രാരംഭവില വലിയ തോതില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ട്


പുതിയ ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് പുതിയ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി ടാറ്റ മോട്ടോഴ്‌സ്. 'ബാസ്' എന്ന് പറയപ്പെടുന്ന ഈ മാതൃകയിലൂടെ ഇലക്ട്രിക് കാറുകളുടെ പ്രാരംഭവില വലിയ തോതില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ വാങ്ങുമ്പോള്‍ ബാറ്ററിയുടെ മുഴുവന്‍ തുക നല്‍കുന്നതിന് പകരം, വാഹനം ഓടുന്ന കിലോമീറ്ററിന് അനുസരിച്ച് ബാറ്ററി വാടക നല്‍കുന്ന രീതിയാണിത്.10 മുതല്‍ 12 ലക്ഷം വരെ വിലയുള്ള വിഭാഗത്തില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

രണ്ട് രീതിയിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാന്‍ കഴിയുക. ഒന്നുകില്‍ മുഴുവന്‍ തുകയും നല്‍കി വാഹനം വാങ്ങാം. അല്ലെങ്കില്‍, കുറഞ്ഞ വിലയ്ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗത്തിനനുസരിച്ച് ബാറ്ററിക്ക് പണം നല്‍കുകയോ ചെയ്യാം. നിലവില്‍ രാജ്യത്തെ കോംപാക്റ്റ് എസ്യുവി വിപണിയില്‍ 10 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം. എന്നാല്‍ ഇത്തരം ആകര്‍ഷകമായ ഓഫറുകളിലൂടെ 2030 ആകുമ്പോഴേക്കും ഇത് 30 ശതമാനമായി ഉയരുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ കണക്കുകൂട്ടല്‍. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്ക് 40 ശതമാനത്തോളം സ്വീകാര്യത ലഭിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മോഡലുകളിലേക്ക് ഈ സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വ്യാപിപ്പിക്കാനും പൂര്‍ണ്ണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനും കമ്പനി ലക്ഷ്യമിടുന്നു.