5 Jan 2026 3:46 PM IST
Tata Punch New Model: പുതിയ പഞ്ചിന്റെ ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്
MyFin Desk
Summary
പഞ്ചിന്റെ ആദ്യ മേജർ ഫെയ്സ്‌ലിഫ്റ്റാണ് പുതിയ മോഡൽ . ജനുവരി13ന് വിപണിയിൽ എത്തുന്ന മോഡൽ ഉറ്റുനോക്കി വാഹന പ്രേമികൾ.
പുതിയ പഞ്ചിന്റെ ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്സ്. ജനുവരി13ന് വിപണിയിൽ എത്തും. 2021 ൽ പുറത്തിറങ്ങിയ പഞ്ചിന്റെ ആദ്യ മേജർ ഫെയ്സ്‌ലിഫ്റ്റാണ് പുതിയ മോഡൽ. പുതിയ ടർബോ പെട്രോൾ എഞ്ചിനും പഞ്ചിലുണ്ടാകും.
ഇലക്ട്രിക് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചില ഘടകങ്ങൾ പുതിയ മോഡലിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലാക് ക്ലാഡിങ്ങും സിൽവ്വർ എയർഡാമുമുള്ള പുതിയ ബംബറാണ് വാഹനത്തിന്. ബംബറിന്റെ മുകൾ ഭാഗത്ത് ഡ്യുവൽ എയർ ഇൻടേക്കുകളും താഴെ എയർ കർട്ടനുകളുമുണ്ട്. ഇലക്ട്രിക് മോഡലിന് സമാനമായ രീതിയിലുള്ള വെർട്ടിക്കലി അറേഞ്ച്ഡ് എൽഇഡി ഹെഡ്‌ലാംപുകളാണ്, കൂടാതെ ചെറിയ എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളും നൽകിയിരിക്കുന്നു.
പഞ്ചുള്ള ഡിസൈൻ
പുതിയ ഡിസൈനിലുള്ള അലോയ് വീലുകളാണ്. പിന്നിൽ കണക്റ്റഡ് ടെയിൽ ലാംപും ഉപയോഗിച്ചിരിക്കുന്നു. മുൻ മോഡലിലെ 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ കൂടാതെ ടർബോ പെട്രോൾ എൻജിനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും പ്രതീക്ഷിക്കാം.
നിലവിലെ 88 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കുമുള്ള നാച്ചുറലി അസ്പിരേറ്റഡ് എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം. ടർബൊ പെട്രോൾ എൻജിന്റെ കൂടുതൽ വിവരങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല
പഠിക്കാം & സമ്പാദിക്കാം
Home
