image

29 Jun 2026 12:19 PM IST

Automobile

Tata Sierra EV Features : സിയേറ ഇവി ലോഞ്ച് നാളെ, കിടിലൻ ഫീച്ചറുകൾ, ആകാംക്ഷയോടെ ടാറ്റ കാർ പ്രേമികൾ

MyFin Desk

Tata Sierra EV Features : സിയേറ ഇവി ലോഞ്ച് നാളെ, കിടിലൻ ഫീച്ചറുകൾ, ആകാംക്ഷയോടെ ടാറ്റ കാർ പ്രേമികൾ
X

Summary

ടാറ്റ കാർ പ്രേമികളെ ആകാംക്ഷയിലാക്കി സിയേറ ഇവി ലോഞ്ച്. ഫീച്ചറുകൾ ഇങ്ങനെ


വാഹന ലോകത്തെ പുത്തൻ ട്രെൻഡായി നാളെ ലോഞ്ചിംഗിനൊരുങ്ങുന്ന ടാറ്റ സിയേറ. ജൂൺ 30 ന് ഇന്ത്യൻ വിപണിയിൽ മോഡൽ അവതരിപ്പിച്ചേക്കും. ഏറ്റവും പുതിയ ടീസറിൽ, സിയേറയുടെ ക്യാബിന്റെ ഉൾപ്പെടെ വ്യക്തമായ രൂപം ഉപഭോക്താക്കൾക്ക് ലഭിക്കും. മുൻ ടീസറിൽ സിയേറയുടെ എക്സ്റ്റീരിയറും ശ്രദ്ധേയമായിരുന്നു. പുതിയ മോഡലിൽ ക്യാബിൻ ലേഔട്ടിലും രൂപകൽപ്പനയിലും വ്യത്യാസമുണ്ട്.

പനോരമിക് സൺറൂഫ്, ഡാഷ്‌ബോർഡിലെ ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ട്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ , ഒട്ടേറെ ടെറൈൻ മോഡുകൾ എന്നിവയാണ് സവിശേഷതകൾ. പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്റീരിയർ തീമും ഇതിൽ ഉൾപ്പെടുന്നു. പരമാവധി 500 എൻഎം ടോർക്കാണ് സിയറ ഇവിയുടെ ഡ്യുവൽ-മോട്ടോറിനുള്ളത്. മൾട്ടി-ലിങ്ക് സസ്‌പെൻഷനാണ്.

വില എത്ര?

വയർലെസ് ആപ്പിൾ കാർപ്ലേ , ആൻഡ്രോയിഡ് ഓട്ടോ സംവിധാനം, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ-സോൺ ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ, എന്നിവയും സിയറ ഇവിയിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ഉണ്ടാകും. സിയേറ ഇവിയുടേത് ഹാരിയർ ഇവിയിലുള്ള ബാറ്ററി ഓപ്ഷനുകൾ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിയേറയുടെ വില 15 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.