7 Nov 2025 4:10 PM IST
Summary
ഒട്ടേറെ സ്റ്റൈലിഷ് ഫീച്ചറുകളുമായി ടാറ്റ സിയറ
തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങി ടാറ്റ സിയറ. ടാറ്റ മോട്ടോഴ്സിന്റെ ഐക്കണിക് എസ് യുവിയായ സിയറ നവംബര്‍ 25-ന് പുറത്തിറങ്ങാൻ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് മോഡലുകൾ വിപണിയിൽ എത്തും.
ടാറ്റ ആരാധകർക്കിടയിലെ ജനപ്രിയ മോഡലായിരുന്നു സിയറ. 2025 നവംബര്‍ 25-ന് ഈ പുത്തന്‍ മോഡല്‍ ഔദ്യോഗികമായി പുറത്തിറങ്ങും എന്നാണ് സൂചന. 2025 ഓട്ടോ എക്സ്പോയില്‍ ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോള്‍ ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തുടക്കത്തില്‍, പെട്രോള്‍, ഡീസല്‍ എന്നിങ്ങനെയുള്ള ഐസിഇ വേരിയൻ്റുകളായിരിക്കും കമ്പനി പുറത്തിറക്കുക. പിന്നീട് ടാറ്റ സിയറ ഇവി വിപണിയിൽ അവതരിപ്പിക്കും.
മെച്ചപ്പെട്ട പ്രകടനം, ശക്തമായ സുരക്ഷ, ഊര്‍ജ്ജ കാര്യക്ഷമത എന്നിവ നല്‍കുന്ന ടാറ്റ മോട്ടോഴ്സിന്റെ പുതിയ ജെന്‍ 2 പ്ലാറ്റ്ഫോം സാങ്കേതികവിദ്യയാണ് ഈ എസ് യുവി വികസിപ്പിക്കുന്നത്. പുതിയ ടാറ്റ സിയറ ലക്ഷ്വറി മോഡലായി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാസഞ്ചര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയ്ക്കായി ട്രിപ്പിള്‍ ഡിസ്പ്ലേ സജ്ജീകരണമാണ് കാറില്‍ ഉണ്ടായിരിക്കും എന്നാണ് സൂചന.
പനോരമിക് സണ്‍റൂഫ്, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ജെബിഎല്‍ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. പുതിയ സിയറയുടെ കൃത്യമായ വില ടാറ്റ മോട്ടോഴ്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 14 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെയായിരിക്കും വില എന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ മോഡലുകളോടായിരിക്കും പുതിയ ടാറ്റ സിയറ മത്സരിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
