18 Dec 2025 9:10 AM IST
Tata Sierra Bookings: വമ്പിച്ച ബുക്കിങുമായി ടാറ്റ സിയേറ, ആദ്യ ദിനം 70,000 ബുക്കിങ്
MyFin Desk
Summary
അടിസ്ഥാന മോഡല്‍ എക്‌സ് ഷോറൂം വില 11.49 ലക്ഷം രൂപയാണ്
ഇന്ത്യൻ വിപണിയിലെത്തിയ സിയേറയ്ക്ക് ആദ്യ ദിനം തന്നെ 70,000 ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ വാഹനപ്രേമികളുടെ ഇടയിലെ സൂപ്പർ മോഡലായ ടാറ്റ സിയേറ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പഴയ ഡിസൈൻ നിലനിർത്തിക്കൊണ്ട് അത്യാധുനികമായ മാറ്റങ്ങളോടെയാണ് പുതിയ സിയേറ പുറത്തിറക്കിയത്. നവംബർ 25 നായിരുന്നു സിയേറയെ കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്.
ഏറെ കാത്തിരുന്ന മോഡലായതു കൊണ്ടുതന്നെ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത് ടാറ്റ മോട്ടോഴ്‌സ് അവരുടെ പുതിയ മോഡലായ സിയേറയുടെ അടിസ്ഥാന മോഡല്‍ 11.49 ലക്ഷം(എക്‌സ് ഷോറൂം) രൂപ മുതലാണ് പുറത്തിറക്കിയിരുന്നത്.1991 മുതല്‍ 2000 വരെ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന ടാറ്റ സിയേറ 25 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് 2025ല്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയത്.
ഫീച്ചറുകളിലും ഡിസൈനിലും വന്‍ മാറ്റങ്ങളോടെയായിരുന്നു ന്യൂജെന്‍ സിയേറയുടെ വരവ്. രണ്ട് സിയേറകളെ നേരിട്ട് കൂട്ടിയിടിപ്പിക്കുന്ന വിഡിയോയുമായാണ് സിയേറയുടെ സുരക്ഷയെ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. പിന്നീട് ഇന്ധനക്ഷമതയുടെ കാര്യത്തിലും സിയേറ ഞെട്ടിച്ചു. ഇന്‍ഡോറിലെ നാറ്റ്‌റാക്‌സില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് 29.9 കീലോമീറ്റര്‍ വരെ ഇന്ധനക്ഷമ നേടാന്‍ സിയേറക്കായി. 1.35 ലക്ഷത്തിലധികം പേർ ബുക്കിങ് ചെയ്യാനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
