image

22 April 2024 9:54 AM GMT

Automobile

വില്‍പ്പനയില്‍ ഇടിവ്: കസ്റ്റമറെ ആകര്‍ഷിക്കാന്‍ ഇവികളുടെ വില കുറച്ച് ടെസ്‌ല

MyFin Desk

വില്‍പ്പനയില്‍ ഇടിവ്: കസ്റ്റമറെ ആകര്‍ഷിക്കാന്‍ ഇവികളുടെ വില കുറച്ച് ടെസ്‌ല
X

Summary

  • യുഎസ്സില്‍ മോഡല്‍ വൈ, മോഡല്‍ എക്‌സ്, മോഡല്‍ എസ് എന്നീ വാഹനങ്ങളുടെ ഏപ്രില്‍ 19 ന് 2,000 ഡോളര്‍ കുറച്ചിരുന്നു
  • ഇലക്ട്രിക് വാഹന വിപണിയില്‍ പ്രത്യേകിച്ച്, ചൈനീസ് ഇവി നിര്‍മാതാക്കളില്‍ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട് ടെസ്‌ല
  • ചൈനയില്‍ ടെസ് ല മോഡല്‍ 3-ന്റെ പ്രാരംഭ വില 14000 യുവാന്‍ (1,930 ഡോളര്‍) കുറച്ചു


ഇലക്ട്രിക് വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ടെസ്‌ല. ചൈന, ജര്‍മനി ഉള്‍പ്പെടെയുള്ള പ്രധാന വിപണികളിലാണ് ടെസ്‌ല വില കുറച്ചിരിക്കുന്നത്.

യുഎസ്സില്‍ നേരത്തെ തന്നെ വില വെട്ടിക്കുറച്ചിരുന്നു.

യുഎസ്സില്‍ മോഡല്‍ വൈ, മോഡല്‍ എക്‌സ്, മോഡല്‍ എസ് എന്നീ വാഹനങ്ങളുടെ ഏപ്രില്‍ 19 ന് 2,000 ഡോളര്‍ കുറച്ചിരുന്നു.

ഇലക്ട്രിക് വാഹന വിപണിയില്‍ പ്രത്യേകിച്ച്, ചൈനീസ് ഇവി നിര്‍മാതാക്കളില്‍ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട് ടെസ്‌ല. അതോടൊപ്പം സമീപകാലത്ത് വില്‍പ്പനയില്‍ ഇടിവ് നേരിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വില കുറച്ച് ടെസ്‌ല രംഗത്തുവന്നിരിക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ആഗോളതലത്തിലെ ഡെലിവറിയില്‍ ടെസ് ലയ്ക്ക് ഇടിവുണ്ടായി. ഏകദേശം നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തതും.

ചൈനയില്‍ ടെസ് ല മോഡല്‍ 3-ന്റെ പ്രാരംഭ വില 14000 യുവാന്‍ (1,930 ഡോളര്‍) കുറച്ചു. ഇപ്പോള്‍ 2,31,900 യുവാനാണ് (32000 ഡോളര്‍) ഇതിന്റെ വില.

ജര്‍മ്മനിയില്‍, മോഡല്‍ 3 റിയര്‍ വീല്‍ െ്രെഡവിന്റെ വില 42,990 യൂറോയില്‍ നിന്ന് 40,990 യൂറോ (43,670.75 ഡോളര്‍) ആയി കുറച്ചു.