image

5 Feb 2026 9:52 PM IST

Automobile

'സ്വിച്ച് ആന്‍ഡ് സേവ്' പദ്ധതിയുമായി ടെസ്ല

MyFin Desk

sales drop, tesla suffers setback in china
X

Summary

രാജ്യത്തെ വാഹന ഉടമകള്‍ക്ക് അവരുടെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാര്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ മോഡല്‍ വൈ വാങ്ങുമ്പോള്‍ 3 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ഇന്‍സെന്റീവ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വെറും 6 ലക്ഷം രൂപ മുന്‍കൂര്‍ അടച്ച് ഇഎംഐയിലും വാഹനം സ്വന്തമാക്കാം


ഇന്ത്യന്‍ വിപണി പിടിക്കാന്‍ പുതിയ തന്ത്രവുമായി ടെസ്ല. ഉപഭോക്താക്കള്‍ക്കായി 'സ്വിച്ച് ആന്‍ഡ് സേവ്' പ്രഖ്യാപിച്ചു. വില്‍പ്പന പ്രതീക്ഷിച്ച നിലവാരത്തിലല്ലാത്തതിനാല്‍, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇഎംഐ സ്‌കീമും എക്സ്ചേഞ്ച് ഇന്‍സെന്റീവുകളുമാണ് ഈ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ വാഹന ഉടമകള്‍ക്ക് അവരുടെ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാര്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ മോഡല്‍ വൈ വാങ്ങുമ്പോള്‍ 3 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ഇന്‍സെന്റീവ് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വെറും 6 ലക്ഷം രൂപ മുന്‍കൂര്‍ അടച്ച് പ്രതിമാസം 49,000 രൂപ മുതല്‍ ഇ.എം.ഐ.യില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

ടെസ്ലയുടെ അവകാശപ്രകാരം, ഇന്ധനച്ചെലവും പരിപാലനച്ചെലവും ഒരുമിച്ച് പ്രതിമാസം 20,000 രൂപ വരെ കുറയ്ക്കാന്‍ കഴിയുന്നവയാണെന്ന് കമ്പനി പറയുന്നു. ഇത് വാഹനത്തിന്റെ പ്രതിമാസ ചെലവ് 29,000 രൂപയാക്കി കുറയ്ക്കുന്നു. പുതിയ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ചാര്‍ജിനായി സൗജന്യ വാള്‍ കണക്റ്റര്‍ നല്‍കും, ഇതോടെ ഒരു കിലോമീറ്ററിന് ഏകദേശം 1 രൂപ മാത്രമാണ് യാത്രാചെലവ് വരുക. മോഡല്‍ വൈ യൂറോ എന്‍.സി.എ.പി, ഐ.ഐ.എച്ച്എസ് എന്നിവയുടെ ക്രാഷ് ടെസ്റ്റുകളില്‍ മികച്ച സുരക്ഷാ റേറ്റിങ് നേടിയിട്ടുള്ളവയാണ്.

ഒറ്റത്തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 661 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും, 2,130 ലിറ്ററിലധികം കാര്‍ഗോ കപ്പാസിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ മോഡല്‍ വൈ രണ്ട് വേരിയന്റുകളിലുണ്ട്. 59.89 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള റിയര്‍-വീല്‍ ഡ്രൈവ് 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 67.89 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ലോങ്ങ് റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ് 661 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ടെസ്ല എക്സ്പീരിയന്‍സ് സെന്ററുകളില്‍ ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യാം. കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.