8 Nov 2025 9:20 AM IST
Summary
ജനപ്രിയ മോഡലായ വൈ ഇന്ത്യയിൽ പ്രദർശിപ്പിച്ച് ടെസ്‍ല
ടെസ്‍ലയുടെ വൈ എസ് യുവിയുടെ ഇന്ത്യയിലേക്കുള്ള വരവ് അധികം വൈകില്ലെന്ന സൂചനകൾ ശക്തമാക്കി ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ പോപ്പ്-അപ്പ് മോഡലുമായി കമ്പനി. വലിയ ജനക്കൂട്ടമാണ് ടെസ്‌ലയുടെ ഇലക്ട്രിക് മോഡൽ കാണാൻ എത്തിയത്. ടെസ്‌ലയുടെ ജനപ്രിയ മോഡലായ വൈ ഇലക്ട്രിക് എസ്‌യുവിയാണ് പ്രദർശനുള്ളത്. മോഡലിന് ഇന്ത്യൻ വിപണിയിൽ നിന്നുള്ള പ്രതികരണം പരീക്ഷിച്ച കമ്പനിക്ക് എന്തായാലും നിരാശപ്പെടേണ്ടി വരില്ല എന്ന സൂചനകളാണ് ടീസർ നൽകിയത്.
ആയിരക്കണക്കിന് സന്ദർശകർ ഇലക്ട്രിക് മോഡൽ കാണാൻ തടിച്ചുകൂടി. മിനിമലിസ്റ്റ് ഡിസൈൻ, മോഡേൺ ഇൻ്റീരിയർ, ടെസ്‌ലയുടെ ഹാൾമാർക്ക് ഡ്രൈവർ-അസിസ്റ്റൻസ് സാങ്കേതികവിദ്യ എന്നിവ അതിഥികളെ ആകർഷിച്ചു. ലോകോത്തര നിലയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഉപഭോക്താക്കളുടെ ഡിമാൻഡ് എന്നിവയൊക്കെ കണക്കിലെടുത്താണ് മോഡൽ പ്രദർശിപ്പിക്കുന്നതിനായി ടെസ‍്ല ആംബിയൻസ് മാൾ തിരഞ്ഞെടുത്തത്.
ടെസ്‌ലയുടെ ഇന്ത്യയിലെ മാസ് എൻട്രി ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതുന്നത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ കമ്പനി നേരത്തെ ആദ്യ ഷോറൂം തുറന്നിരുന്നു. മോഡൽ വൈ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ ടെസ്ലയുടെ രണ്ടാമത്തെ സ്റ്റോർ ഉടൻ തുറക്കുമെന്നാണ് സൂചന.
പഠിക്കാം & സമ്പാദിക്കാം
Home
